ഹൈദരാബാദ്: ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഹൈദരാബാദില്‍ തുടരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിനെ സന്ദര്‍ശിച്ച് നടി കങ്കണ റണാവത്ത്. ഒരേ ഹോട്ടലിലാണ് താമസം എന്നറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിരക്കാന്‍ സന്ദര്‍ശിച്ച വിവരം കങ്കണ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും പഴയതിലും ചുറുചുറുക്കോടെയിരിക്കുന്നുവെന്നും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കങ്കണ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, ബോളിവുഡിലെ മക്കള്‍ ആധിപത്യത്തിനും സ്വജന പക്ഷപാതത്തിനും ലഹരി മാഫിയയ്ക്കുമെതിരെ നിരന്തരം രംഗത്തു വന്ന കങ്കണ, സഞ്ജുവിനെ സന്ദര്‍ശിച്ചതില്‍ ചില ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ അതൃപ്തി രേഖപ്പെടുത്തി. സഞ്ജയ് സിനിമാ താരങ്ങളായ സുനില്‍ ദത്തിന്റെയും നര്‍ഗിസിന്റെയും മകനാണെന്നതും അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ ലഹരിക്കടിമയായിരുന്നു എന്നതുമാണ് ആരാധകരുടെ അതൃപ്തിക്ക് കാരണം.
എന്നാല്‍, താരത്തിന്റെ പോരാട്ടാം വ്യക്തികള്‍ക്കെതിരെയല്ല, നെപ്പോട്ടിസത്തിനെതിരെയാണെന്നു പറഞ്ഞുകൊണ്ട് മറ്റൊരു വിഭാഗം കങ്കണയ്ക്ക് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: