തിരുവനന്തപുരം : ചിട്ടി നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കെഎസ്എഫ്ഇയുടെ ശാഖകളില്‍ മിന്നല്‍ റെയ്ഡുമായി വിജിലന്‍സ്. ഓപ്പറേഷന് ബചത് എന്നപേരില്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച തെരച്ചില്‍ ഇന്നും തുടരും.
പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. വിജിലന്‍സ് അന്വേഷണത്തില്‍ ജീവനക്കാര്‍ ബിനാമി പേരുകളില്‍ ചിട്ടിപിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെയാണ് ഈ ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. വിജിലന്‍സ് 40 ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഓഫീസുകളില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടന്നതായും വിജിലന്‍സിന് തെളിവ് ലഭിച്ചിട്ടുണ്ട്.
തൃശൂരിലെ ഒരു ബ്രാഞ്ചില്‍ രണ്ട് പേര് 20 ചിട്ടിയില്‍ ചേര്‍ന്നതായി കണ്ടെത്തി. മറ്റൊരാള്‍ 10 ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈപണം ബ്രാഞ്ച് മാനേജറുടെ ഒത്താശയില്‍ വകമാറ്റി കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിയ ചിട്ടികളില്‍ ചേരാന്‍ ആളില്ലാതെ വരുമ്പോള്‍ കെഎസ്എഫ്ഇയുടെ തനത് ഫണ്ടില്‍ നിന്നും ചിട്ടിയടച്ച് ചില മാനേജര്‍മാര്‍ കള്ളക്കണക്ക് തയാറാക്കുന്നതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: