Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാവണം

സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്‌ക്കുന്ന ഏത് പരിഷ്‌കാരങ്ങളെക്കുറിച്ച് ആരു പറഞ്ഞാലും തടസ്സം നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കി പാര്‍ലമെന്ററി ജനാധിപത്യത്തെ പരിപക്വമാക്കാനുള്ള ശ്രമങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിവിപുലമായ ജനപിന്തുണ ലഭിക്കുമെന്നുറപ്പാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 28, 2020, 05:00 am IST
in Editorial

ഗുജറാത്തില്‍ നടന്ന സ്പീക്കര്‍മാരുടെ സമ്മേളനത്തിന്റെ സമാപന സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം കക്ഷി രാഷ്‌ട്രീയത്തിനതീതമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ മാസംതോറും ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പു നടത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനു വേണ്ടിവരുന്ന ഭീമമായ ചെലവും സമയവും മനുഷ്യശക്തിയും കണക്കിലെടുക്കുമ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്തിയാല്‍ വലിയ ദേശീയ നഷ്ടംതന്നെ ഒഴിവാക്കാനാവും. സാധാരണഗതിയില്‍  അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിന്റെ കാര്യം തന്നെ എടുത്താല്‍ ആറുമാസക്കാലത്തോളമാണ് ഫലത്തില്‍ ഭരണം സ്തംഭിക്കുക. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ ഭരണപരമായ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്നു. പൊതു തെരഞ്ഞെടുപ്പിനു പുറമെയാണ് ഒന്നിനു പുറകെ ഒന്നായി നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും. അപ്പോഴും ഭരണസംവിധാനങ്ങള്‍ മരവിക്കുകയും, വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നു. രാഷ്‌ട്രീയം ജനസേവനമാണെന്ന് അംഗീകരിച്ചാല്‍ ഈ രീതി അനുവദിക്കാനാവില്ല.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത് അടുത്തിടെ ആകാശത്തുനിന്നും പൊട്ടിവീണ ആശയമൊന്നുമല്ല. 1983 ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ ആശയം മുന്നോട്ടുവച്ചിട്ടുള്ളതാണ്. 1999 ല്‍ ബി.പി. ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നിയമകമ്മീഷനും ഇക്കാര്യം നിര്‍ദ്ദേശിക്കുകയുണ്ടായി. പ്രധാനമന്ത്രിയായിരിക്കെ അടല്‍ബിഹാരി വാജ്‌പേയി ഈ വിഷയം കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്തതാണ്. ബിജെപി നേതാവ് എല്‍. കെ. അദ്വാനി ഇതിനെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവരുമായി ചര്‍ച്ച നടത്തുകയുണ്ടായി. രണ്ടുപേരും ഈ ആശയത്തെ അനുകൂലിക്കുന്നതായി അദ്വാനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2015 ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന  ആശയത്തെ പിന്തണച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. രാഷ്‌ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജി സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതു മൂലമുള്ള നഷ്ടത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗും ചെലവുകള്‍ അക്കമിട്ടു നിരത്തി ആവര്‍ത്തിച്ചു വരുന്ന തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നത്.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ക്കുന്ന പലരും അതിന് പറയുന്ന കാരണം പ്രായോഗികമല്ല എന്നതാണ്. മുന്‍വിധിയോടെയുള്ളതാണ് ഈ നിലപാട്. എന്തുകൊണ്ട് പ്രായോഗികമല്ല എന്ന കാര്യം ഈ പാര്‍ട്ടികള്‍ കൃത്യമായി പറയുന്നുമില്ല. ഇപ്പോള്‍ തന്നെ ചില നിയമസഭാ തെരഞ്ഞെടുപ്പുകളും, പല കാലങ്ങളില്‍ ഒഴിവുവരുന്ന ഉപതെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുമിച്ചാണ് നടത്തുന്നത്. ഇത് രീതി വിപുലീകരിക്കേണ്ട ആവശ്യമേയുള്ളൂ. ബാലറ്റ് സംവിധാനം കാലഹരണപ്പെട്ടതോടെ എത്ര വലിയ തെരഞ്ഞെടുപ്പും സുഗമമായി നടത്താനാവും. ബൂത്ത് പിടിത്തവും ബാലറ്റ് പെട്ടികള്‍ തട്ടിക്കൊണ്ടുപോകലുമൊക്കെ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമാണല്ലോ. സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്‌ക്കുന്ന ഏത് പരിഷ്‌കാരങ്ങളെക്കുറിച്ച് ആരു പറഞ്ഞാലും തടസ്സം നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. അവര്‍ പറയുന്ന കാരണം ഭാരതത്തിന്റെ വലിപ്പവും ജനപ്പെരുപ്പവുമാണ്. നോട്ട് നിരോധനം കൊണ്ടുവന്നപ്പോഴും, ജിഎസ്ടി നടപ്പാക്കിയപ്പോഴും ഈ വാദങ്ങള്‍ ഉയര്‍ന്നു കേട്ടു. ശകുനം മുടക്കികളായ ഇക്കൂട്ടര്‍ക്ക് പുതിയ ആശയങ്ങളോടൊക്കെ പുച്ഛമാണ്. വികസനവും പുരോഗതിയും ഉറപ്പുവരുത്താന്‍ ഇവരെ അവഗണിച്ച് മുന്നേറിയേ മതിയാകൂ. ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവും നടപ്പാക്കി പാര്‍ലമെന്ററി ജനാധിപത്യത്തെ പരിപക്വമാക്കാനുള്ള ശ്രമങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിവിപുലമായ ജനപിന്തുണ ലഭിക്കുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.