കൊച്ചി: ബാര്‍ കോഴയില്‍ ബിജു രമേശ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പരാതി. ടി ജി മോഹന്‍ദാസ് പരാതി നല്‍കിയിരിക്കുന്നത്.കെ.എം മാണിക്ക് എതിരായ കേസ് പിണറായി വിജയന്‍ ഇടപെട്ട് അട്ടിമറിച്ചു എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നാണ് ടിജി ആവശ്യപ്പെട്ടിരിക്കുന്നത്.
ബാര്‍ക്കോഴക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ സിപിഎം ശ്രമിച്ചുവെന്നാണ് ബാര്‍ ഉടമ ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കെ.എം.മാണിക്കെതിരായ കേസില്‍നിന്ന് പിന്മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആദ്യം ആവശ്യപ്പെട്ടിരുന്നു.കള്ളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോഴാണ് കോടിയേരിയെ കണ്ടത്. പിന്മാറരുതെന്ന് പിണറായിയും ആവശ്യപ്പെട്ടു. എന്നാല്‍ പിണറായിയോട് ഇഡ്ഡലി കഴിക്കാന്‍ വന്നോട്ടെയെന്ന് കെ.എം. മാണി ചോദിച്ചു. കെ.എം.മാണി പിണറായിയുടെ വീട്ടിലെത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ആദ്യം തനിക്ക് പിന്തുണ നല്‍കിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും ഇതോടെ നിലപാട് മാറ്റി. അന്വേഷണം നിര്‍ത്താന്‍ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്ക് നിര്‍ദേശം പോയി. കേസ് ഒത്തുതീര്‍പ്പാക്കി.
എല്‍ഡിഎഫും യുഡിഎഫും കോഴപ്പണം കൈപ്പറ്റുന്നതില്‍ പിന്നിലല്ല. രാഷ്‌ട്രീയത്തില്‍ ഇരുകൂട്ടര്‍ക്കും ഒരു ആദര്‍ശവുമില്ല. വിജിലന്‍സിനെ ഇവരുടെ ചട്ടുകമാക്കി മാറ്റിയെന്നും ബിജു രമേശ് പറഞ്ഞു. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: