കൊച്ചി: ഡീഗോ മറഡോണ കണ്ണൂരില്‍ എത്തിയപ്പോള്‍ സ്വീകരണ ചടങ്ങളില്‍ അവതാതാരക ആയതിന്റെ ഓര്‍മകള്‍ രഞ്ജിനി ഹരിദാസിന്റെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. മറഡോണക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് രഞ്ജിനി പറയുന്നതിങ്ങനെ, ”കാണികളുടെ സ്നേഹം സെലിബ്രിറ്റികള്‍ക്കു ചുറ്റം ഒരു ദിവ്യപ്രകാശം പരത്തുന്നതാണ് അവരുടെ ശക്തി. ആ ശക്തി എനിക്ക് തോന്നിയിട്ടുള്ളത് ഏറ്റവും കൂടുതല്‍ എന്റെ അനുഭവത്തില്‍ മറഡോണയ്ക്കാണ്. അതുകഴിഞ്ഞാല്‍ ഷാരൂഖ് ഖാന്. ഇവരെ രണ്ടുപേരുടെയും കൂടെ നിന്നപ്പോള്‍ അത് എന്നിലേക്കും പകരുന്നതായി തോന്നിയിട്ടുണ്ട്. മറഡോണയോടൊപ്പം ചെലവിട്ട ആ പത്തു പതിനഞ്ചു മിനിറ്റ് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മരണത്തിനും അതീതനാണ് മറഡോണ. അദ്ദേഹം ഒരു ലജന്റാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: