ന്യൂദല്‍ഹി : ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര പോലീസ് ചുമത്തിയ കുറ്റം തെളിയിക്കാന്‍ ആയില്ല. ആത്മഹത്യാ പ്രേരണയ്ക്ക് തെളിവില്ലെന്നും സുപ്രീംകോടതി. അര്‍ണബിന്റെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2018 ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായ്ക് ആത്മഹത്യ ചെയ്തതില്‍ പ്രേരണകുറ്റം ചുമത്തിയാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മിച്ചതില്‍ അര്‍ണബ് 83 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് നായ്ക്കിന്റെ ആത്മഹത്യാക്കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു നടപടി.
കേസില്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആലിബാഗ് പോലീസ് അന്വേഷണം നേരത്തെ അവസാനിപ്പിച്ചതാണ്. എന്നാല്‍ നായ്ക്കിന്റെ ഭാര്യ അടുത്തിടെ വീണ്ടും പരാതി നല്‍കിയതിനെ തുടര്‍ന്ന് അര്‍ണബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. അര്‍ണബ് പിന്നീട് സുപ്രീംകോടതിയെ സമീപിക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.
അര്‍ണബ് ഗോസ്വാമിയുടേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ജാമ്യം നിഷേധിക്കാനാകില്ല. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ മേല്‍ക്കോടതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: