കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിന് കൂടുതല്‍ വിമത സ്ഥാനാര്‍ത്ഥികള്‍. ഇതിനെത്തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അടക്കം പലരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗം എന്‍. ബേബിയ്ക്കെതിരെ മത്സരിക്കുന്ന ലോക്കല്‍ കമ്മിറ്റി അംഗം എസ്. ശ്രീകുമാറിനെയാണ് ആദ്യം പുറത്താക്കിയത്.
തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റായ ഗിരിജാ മുരളീധരന്, മുന്‍ പഞ്ചായത്തംഗങ്ങളായ മാര്‍ഗരറ്റ്, സിന്ധു യശോധരന് എന്നിവരെ കഴിഞ്ഞ ദിവസം പുറത്താക്കി. കാലങ്ങളായി ഇടത് മുന്നണി ഭരിയ്ക്കുന്ന പഞ്ചായത്തില്‍ ഇത്തവണ കൂടുതല്‍ വിമത സ്ഥാനാര്‍ത്ഥികളെത്തിയത് പാര്‍ട്ടിയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: