ബത്തേരി: ബത്തേരി നഗരസഭയില്‍ എന്‍ഡിഎ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും, നിര്‍ണ്ണായക ശക്തിയാകുമെന്നും എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വീനര്‍ കെ.എന്‍. സജികുമാര്‍. നഗരസഭയുടെ ഭരണത്തില്‍ ബിജെപിക്ക് നിര്‍ണ്ണായക സ്ഥാനമാണ് ലഭിക്കുക. കഴിഞ്ഞ തവണ എന്‍ഡിഎ ഒരു ഡിവിഷനിലാണ് വിജയിച്ചത്. ഭരണ പിന്തുണ ഒരു മുന്നണിക്കും നല്‍കാതെ പ്രവര്‍ത്തനങ്ങളില്‍ വലിയ ഉത്തരവാദിത്വം കാണിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് എന്‍ഡിഎ ഇത്തവണ തെരഞ്ഞെടുപ്പ് നേരിടുന്നത്.
ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ. 2015ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒന്‍പതും മുസ്ലിം ലീഗ് എട്ട് സീറ്റും നേടി. യുഡിഎഫ് ആകെ പതിനേഴു സീറ്റുകളിലാണ് വിജയിച്ചത്. സിപിഎം 16 സീറ്റിലും കേരള കോണ്‍ഗ്രസ്സ് (മാണി ) ഒരു സീറ്റിലും ജയിച്ച് തുല്യമായ സീറ്റുകള്‍ നേടിയിരുന്നു. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
ഭരണത്തിന് ബിജെപിയുടെ പങ്ക് അനാവാര്യമായ ഘട്ടത്തില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കാതെ സ്വതന്ത്രമായ നിലപാടെടുത്തു. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനും ഈ നിലപാടുകള്‍ ഗുണം ചെയ്യും. ബത്തേരിയുടെ വികസനത്തിനും, ഭരണ മികവിനും ഇത്തവണ എന്‍ഡിഎയുടെ കരുത്തുറ്റ സാരഥികള്‍ നഗരസഭയില്‍ നിര്‍ണ്ണായക ശക്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: