കൊച്ചി: മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20 ടൂര്‍ണമെന്റില്‍ കെസിഎ ടൈഗേഴ്സിനായി കളിക്കും. ഏഴു വര്‍ഷത്തെ വിലക്കിനുശേഷം ഇതാദ്യമാണ് ശ്രീശാന്ത് കളിക്കളത്തില്‍ എത്തുന്നത്.
ആലപ്പുഴയില്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി മൂന്ന് വരെയാണ് പ്രസിഡന്റ്സ് കപ്പ് ടി20 ടൂര്‍ണമെന്റ് അരങ്ങേറുക. ആറു ടീമുകള്‍ മാറ്റുരയ്ക്കും. കെസിഎ റോയല്‍സ്, കെസിഎ ടൈഗേഴ്സ്, കെസിഎ ഈഗിള്‍സ്, കെസിഎ പാന്തേഴ്സ്, കെസിഎ ലയണ്‍സ് എന്നിവയാണ് മത്സരിക്കുന്ന ടീമുകള്‍. ശ്രീശാന്ത് ഉള്‍പ്പെടുന്ന കെസിഎ ടൈഗേഴ്സിനെ സംസ്ഥാന ക്യാപ്റ്റന്‍ സച്ചിന് ബേബി നയിക്കും. ബേസില്‍ തമ്പി, രോഹന് പ്രേം, മിഥുന്.എസ്, ആസിഫ് കെ.എം തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്യും കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ടൂര്മണമെന്റ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: