ജമ്മു: ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. ജമ്മു കാശ്മീരിലെ എഴുപതിനായിരം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഇതില്‍ പറയുന്നു. ബിജെപി വക്താവ് സുനില്‍ സേത്തിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദേവേന്ദ്ര മന്യലും ചേര്‍ന്നാണ് പാര്‍ട്ടി ആസ്ഥാനത്ത് ‘ദര്‍ശനരേഖ’ പുറത്തിറക്കിയത്.
മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയത്. ഫറൂഖ് അബ്ദുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് ബിജെപി പറഞ്ഞു. ആ ഭൂമി തിരിച്ചുപിടിക്കും. സര്‍ക്കാര്‍,വന ഭൂമികള്‍ കയ്യേറി പണിത കെട്ടിടങ്ങള്‍ പൊളിച്ചുകളയും. ഫറൂഖ് അബ്ദുള്ളയുടെ വീടും പൊളിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: