കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി മരിച്ചതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഹാരിസ് എന്നയാള്‍ മരിച്ചത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിലാണെന്ന വിധത്തില്‍ നേഴ്സിങ് സൂപ്രണ്ടിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രാഥമികാന്വേഷണം നടത്തിയിരിക്കുന്നത്.
ഹാരിസ് ചികിത്സയില്‍ കഴിയവേ കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാരിസിന്റെ ബന്ധുക്കളേയും ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കോറോണ രോഗബാധിതാനായി ആശുപത്രി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഹാരിസിന് സുഖപ്പെടുകയും വാര്‍ഡിലേക്ക് മാറ്റാനിരിക്കേ ആശഉപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ് ഹാരിസ് കൊല്ലപ്പെട്ടതെന്നാണ് നേഴ്സിങ് സൂപ്രണ്ട ജലജാദേവി ജീവനക്കാര്‍ക്കായി നല്കിയ വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഡോക്ടര്‍മാരുടെ പിന്തുണകൊണ്ട് മാത്രമാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ മറ്റ് നടപടികള്‍ കൈക്കൊള്ളുമായിരുന്നുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: