ചണ്ഡീഗഢ് : ഉത്തര്‍പ്രദേശിനും, മധ്യപ്രദേശിനും പിന്നാലെ ലൗജിഹാദിനെതിരെ ഹരയാനയിലും നിയമം കൊണ്ടുവരുന്നു. അടുത്തിടെ ഫരീദാബാദില്‍ മതം മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തിയിരുന്നു. സംഭവം ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനും, വിവാഹത്തിന്റെ പേരില്‍ മത പരിവര്‍ത്തനം നടത്തുന്നതും തടയുന്നതിനായാണ് ഹരിയാനയും ലൗജിഹാദിനെതിരെ കര്‍ശ്ശന നിയമം കൊണ്ടുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട് പഠനത്തിനായി ഹരിയാന പുതിയ ഡ്രാഫ്ടിങ് കമ്മിറ്റിക്കും രൂപം നല്കി കഴിഞ്ഞതായി സംസ്ഥാന മന്ത്രി അനില്‍ വിജ് അറിയിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ടി.എല്‍. സത്യപ്രകാശ് ഐഎഎസ്, എഡിജിപി നവദീപ് സിങ് വിക്ര്, ഹരിയാന അഡ്വക്കേറ്റ് ജനറല്‍ ദീപക് മാഞ്ചന്ദ എന്നിവരാണ് ഡ്രാഫ്ടിങ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ലൗജിഹാദ് നിയമം സംബന്ധിച്ച് പഠനം നടത്തി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത് പരിശോധിച്ചശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ലൗജിഹാദിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഹരിയാനയും നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. പ്രണയം നടിച്ചുള്ള മത പരിവര്‍ത്തനം തടയുന്നതിനായി നിയമം കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇതുസംബന്ധിച്ച് കര്‍ശ്ശന നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: