Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘അണു മഹാകാവ്യം’ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി: ബാലചന്ദ്രമേനോൻ; സോഹൻ റോയിയുടെ ആയിരത്തൊന്ന് കവിതകൾ ഡിജിറ്റൽ രൂപത്തിൽ

സോഹൻ റോയിയുടെ ആയിരത്തൊന്ന് കവിതകൾ അടങ്ങിയ "അണുമഹാകാവ്യം 1001" എന്ന പുസ്തകം ഡിജിറ്റൽ രൂപത്തിൽ  പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 02:09 pm IST
in Literature

അക്ഷരം അറിയാത്തവർക്കുപോലും  ആസ്വദിക്കാൻ കഴിയുന്ന തലത്തിലേക്ക് കവിതയേയും  മലയാളഭാഷയേയും എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് അണുമഹാകാവ്യം പകർന്നുകൊടുത്ത പുണ്യമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.

  ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് കൂടിയായ കവി സോഹൻ റോയിയുടെ ആയിരത്തൊന്ന് കവിതകൾ അടങ്ങിയ “അണുമഹാകാവ്യം 1001” എന്ന പുസ്തകം ഡിജിറ്റൽ രൂപത്തിൽ  പ്രകാശനം ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.  നമ്മുടെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ഇതിലെ  കവിതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

കഴിഞ്ഞ ആയിരം ദിവസങ്ങളിലോരോന്നിലും  അതാത് ദിവസത്തെ പ്രധാന വിഷയം ആസ്പദമാക്കി  അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന ആയിരത്തൊന്ന്  കവിതകളാണ്  അണുമഹാകാവ്യം എന്ന പേരിൽ ഡിജിറ്റൽ രൂപത്തിലുള്ള പുസ്തകമായി വായനക്കാരിലേയ്‌ക്ക് എത്തിച്ചത് .   ഓൺലൈനിൽ ഇ -ബുക്ക് ആയി  പ്രസിദ്ധീകരിച്ച ഈ  പുസ്തകം , സോഹൻ റോയിയുടെ  ഫേസ്ബുക്ക് പേജിലൂടെ സൗജന്യമായി വായനക്കാർക്ക് ലഭിയ്‌ക്കും. 

കേവലം വരികളെഴുതുക  എന്നതിലുപരി, കഴിഞ്ഞ ആയിരത്തിയൊന്ന്  ദിവസക്കാലത്തെ  പ്രധാന  ദൈനം ദിന സംഭവങ്ങളെ കവിത രൂപത്തിലാക്കി, സംഗീതം ചെയ്യിപ്പിച്ച്, ഓർക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ,   വീഡിയോ രൂപത്തിൽ ആണ് കവി  തന്റെ  സമൂഹമാധ്യമ പേജിലൂടെ  പങ്കുവെച്ചിരുന്നത്.   മലയാളത്തിലെന്നല്ല, ഒരുപക്ഷേ,  ഏതൊരു ലോക ഭാഷയുടേയും ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും അതാത്  ദിവസത്തെ വിവാദ സംഭവം,   വാർത്താ രൂപത്തിലല്ലാതെ പാട്ട് രൂപത്തിൽ നിത്യവും  വായനക്കാർക്കിടയിൽ പങ്കു വയ്‌ക്കപ്പെടുന്നത്.  രണ്ടായിരത്തി ഇരുപത് ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി വരെ മുടങ്ങാതെ എഴുതിയിരുന്ന അദ്ദേഹം,  സോഷ്യൽ മീഡിയയെ കൂച്ചുവിലങ്ങിടുന്ന സർക്കാരിന്റെ പുതിയനിയമത്തിൽ പ്രതിഷേധിച്ച് വിജയദശമി നാളിൽ കവിതയെഴുത്ത് നിർത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ്  ഇപ്പോൾ താനിതുവരെ എഴുതിയതിൽവച്ച്  ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആയിരത്തി ഒന്ന് കവിതകൾ തിരഞ്ഞെടുത്ത് മഹാകാവ്യ  രൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള  തീരുമാനം അദ്ദേഹം എടുത്തത്. 

ഫേസ്ബുക്ക്, യൂട്യൂബ്,   ട്വിറ്റർ, ടിക്ക്  ടോക്ക് തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ പത്ത് ലക്ഷത്തിൽപ്പരം ആൾക്കാരിലേയ്‌ക്കാണ് നിമിഷങ്ങൾക്കകം  അണുകവിതകൾ  എത്തിക്കോണ്ടിരുന്നത്.  ഏത് പ്രധാന സംഭവം ഉണ്ടായാലും,  അതിനെ ആസ്പദമാക്കി ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഒരു അണു കാവ്യം തയ്യാറായി ആൾക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നു എന്നുള്ളത്  അത്ഭുതകരമായ ജനപ്രിയതയാണ് വായനക്കാർക്കിടയിൽ അണുകാവ്യത്തിന് നേടിക്കൊടുത്തത്.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി കൈവരിച്ച ആയിരത്തി ഒന്ന് കവിതകളാണ് ഇപ്പോൾ പുസ്തകമാവുന്നത് .  ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളുടെ പൊതു നിയമാവലികൾ കൂടി പാലിച്ചുകൊണ്ടാണ് ഈ ആധുനിക കവിതാ സമാഹാരം ഇപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്.  ഏഴിൽ കുറയാത്ത സർഗ്ഗങ്ങൾ, ഓരോ സർഗ്ഗത്തിലും അൻപതിൽ കുറയാതെ ശ്ലോകങ്ങൾ, ധീരോദാത്തനായ നായകൻ, പുരുഷാർത്ഥ പ്രാപ്തിക്ക് പ്രയോജനപ്പെടുന്ന ഇതിവൃത്തം, ശൃംഗാരം, വീരം, ശാന്തം തുടങ്ങിയ രസങ്ങൾ മുതലായവയായിരുന്നു മഹാകാവ്യത്തിന്റെ പൊതുലക്ഷണമായി പ്രാചീനകാലത്ത് വിലയിരുത്തിയിരുന്നത്. എന്നാൽ, നായകസ്ഥാനത്ത് സമകാലീന സമൂഹത്തെത്തന്നെയാണ് ഈ  ആധുനിക മഹാകാവ്യസമാഹാരം  വിഭാവനം ചെയ്തിരിയ്‌ക്കുന്നത്. . പ്രണയം, സാമൂഹ്യ വിമർശനം, രാഷ്‌ട്രീയം, ആക്ഷേപ ഹാസ്യം, ദാർശനികം, വൈയക്തികം, വൈവിദ്ധ്യാത്മകം, പാരിസ്ഥിതികം, അനുബന്ധം ഒന്ന്, അനുബന്ധം രണ്ട്  തുടങ്ങിയ പത്ത്  സർഗ്ഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

 കഴിഞ്ഞവർഷം അഞ്ഞൂറ്റിയൊന്ന്  കവിതകൾ പൂർത്തിയായ സമയത്ത്, ആ കവിതകളുടെ സമാഹാരം,ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലൂടെ  പ്രകാശനം ചെയ്തിരുന്നു. പിന്നീട് അറുനൂറ്റിയൊന്ന്  കവിതകൾ ആയപ്പോൾ അവയുടെ സമാഹാരം  ‘അണുമഹാകാവ്യം 601 ‘  എന്ന പേരിൽ  സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച്  നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത കവിയും ഗാനരചയിതാവുമായ  ശ്രീകുമാരൻ തമ്പി  പ്രകാശനം ചെയ്തിരുന്നു.  സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

രണ്ടായിരത്തി പതിനെട്ടിൽ,  ഡിസി ബുക്‌സും അണു കാവ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 

സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള ധാരാളം മുഖ്യധാരാ സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള പ്രശസ്ത സംഗീത സംവിധായകൻ ബി ആർ ബിജുറാം ആണ്  എല്ലാ കവിതകൾക്കും  സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത് .

Tags: sohan royBalachandra Menonഎരീസ് ഗ്രൂപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; അഭിഭാഷകന്‍ അറസ്റ്റില്‍

Kerala

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Kerala

എം.ജി സോമൻ എന്നും ഞങ്ങളുടെ വല്ല്യേട്ടൻ: ബാലചന്ദ്രമേനോൻ

Kerala

ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം; അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.