വില്ലിങ്ടണ്‍: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പ് ന്യൂസിലന്‍ഡിന് ഇരട്ടപ്രഹരം. ഓള്‍ റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും സ്പിന്നര്‍ അജാസ് പട്ടേലും പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ കളിക്കില്ല.
ഇവര്‍ക്ക് പകരം ഓള്‍ റൗണ്ടര്‍ ഡാറില്‍ മിച്ചലിനെയും മിച്ചല്‍ സാന്ററെയും ടീമിലുള്‍പ്പെടുത്തി. കഴിഞ്ഞ നവംബറില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച താരമാണ് ഡാറില്‍. എന്നാല്‍ അതിനുശേഷം ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: