തലശ്ശേരി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനായി സി.പി.എം അരി വിതരണം. വനിത നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ അരി – പല വ്യഞ്ജന കിറ്റ് വിതരണം ബിജെപി പ്രവർത്തകർ തടഞ്ഞു
.തിരുവങ്ങാട് – നാല്പതാം വാർഡിൽപൂവളപ്പ് തെരുവ് ഗണപതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താൻ ശ്രമിച്ചത്. ഇത് ബിജെപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് പോലീസ് എത്തി വിതരണത്തിന് വെച്ച കിറ്റുകൾ കസ്റ്റഡിയിലെടുത്തു.അരി വിതരണം മാത്രമല്ല സൗജന്യമായി ദേശാഭിമാനിയും വിതരണം വ്യാപകമായി നടത്തി വരുന്നുണ്ട്. നമ്പർ വൺ കേരളത്തിലെ മുഖ്യമന്ത്രിയുടെ നാടായ തലശ്ശേരിയിൽ
അരിയും ദേശാഭിമാനിയും കൊടുത്തുള്ള വോട്ട് പിടുത്തം സി പി എമ്മിന് കൈവിട്ടു പോകുന്ന പാർട്ടി വോട്ടുകൾ പിടിച്ചു നിർത്താനുള്ള അവസാന ശ്രമമായിട്ടാണ് ജനങ്ങൾ വിലയിരുത്തപ്പെടുന്നത്. പാർട്ടി ഗ്രാമങ്ങളിൽ ഇനിയും ഇത്തരം തറവേലകൾ പ്രതീക്ഷിക്കാവുന്ന തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: