ന്യൂദല്‍ഹി: രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയര്‍ത്തുന്ന നാല്പത്തിമൂന്ന് മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം ഏകോപന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ നടപടി. ഡേറ്റിങ്ങ് ആപ്പുകള്‍ അടക്കം കൂടുതലും ചൈനീസ് ആപ്പുകളാണ്. പബ്ജിയടക്കം 118 ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു.
ഇന്നലെ വിലക്കിയ ആപ്പുകള്‍:
ആലി സപ്ലയേഴ്സ് മൊബൈല്‍ ആപ്പ്, ആലി ബാബാ വര്‍ക്ക് ബെഞ്ച്, ആലി എക്സ്പ്രസ്, ആലി പേ കാഷ്യര്‍, ലാലമോവ് ഇന്ത്യ, ഡ്രൈവ് വിത്ത് ലാല മോവ് ഇന്ത്യ, സ്നാക് വീഡിയോ, കാംകാര്‍ഡ്, ബിസിനസ് കാര്‍ഡ് റീഡര്‍, കാം കാര്‍ഡ് ബിസിആര്‍ (വെസ്റ്റേണ്‍), സോള്‍, ഡേറ്റിങ്ങിനുള്ള ആപ്പുകളായ ചൈനീസ് സോഷ്യല്‍, ഡേറ്റ് ഇന്‍ ഏഷ്യ, വീ ഡേറ്റ്, ഫ്രീ ഡേറ്റിങ്ങ്, അഡോര്‍, ട്രൂലി ചൈനീസ്, ട്രൂലി ഏഷ്യന്‍, ചൈനീസ് ലവ്, ഡേറ്റ് പൈ ഏജ്, ഏഷ്യന്‍ ഡേറ്റ്, ~േര്ട്ട് വിഷ്, ഗൈസ് ഓണ്‍ ഡേറ്റിങ്ങ്, ട്യൂബിറ്റ്, വീ വര്‍ക്ക് ചൈന, ഫസ്റ്റ് ലവ് ലീവ്, റെല (ലെഭ്ബിയന് സോഷ്യല്‍ നെറ്റ്വര്‍ക്ക്), കാഷ്യര്‍ വാലറ്റ്, മാംഗോ ടിവി, എംജി ടിവി (ഹൂനാന്‍ ടിവി), വീ ടിവി, വീ ടിവി ലൈറ്റ്, ലക്കി ലൈവ്, തോബ ലൈവ്, ഡിങ്ങ് ടോക്ക്, ഐഡന്റിറ്റി വി, ഐസോലാന്‍ഡ്, ബോക്സ് സ്റ്റാര്‍, ഹീറോസ് ഇവോള്‍വ്ഡ്, ഹാപ്പി ഫിഷ്, ജെല്ലിപോപ്പ് മാര്‍ച്ച്, മഞ്ച്കിന്‍ മാര്‍ച്ച്, കോണ്ക്വിസ്റ്റാ ഓണ്‍ലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: