തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തന്റെ ഗതി മാറ്റാന്‍ പോകുന്നതാണ്. അഴിമതിയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല. ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ധനമന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ട്. സംസ്ഥാനത്തിന് പുറത്ത് മാത്രമല്ല വിദേശ രാജ്യങ്ങളിലും മന്ത്രിമാര്‍ അവരുടെ അഴിമതി പണം സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം ഇപ്പോള്‍ ഉള്ളതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഇടത് വലത് മുന്നണികള്‍ ഇന്ന് കൊള്ളക്കാരുടെ സംഘമായി മാറിയിരിക്കുകയാണ്. ഇടതു വലതു മുന്നണികള്‍ കേസുകള്‍ അട്ടിമറിക്കുന്നുണ്ടെന്ന ബിജെപിയുടെ ആരോപണം ശരിവെയ്ക്കുന്ന വിധത്തിലാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകള്‍ നടത്തിയത്.രാഷ്ട്രീയമായി പ്രവര്‍ത്തിച്ച് നികൃഷ്ടമായ നിലപാട് സ്വീകരിക്കുന്ന ഏജന്‍സിയാണ് ഇപ്പോള്‍ വിജിലന്‍സ്. യുഡിഎഫ് ഭരണകാലത്തെ അഴിമതി കേസുകളെല്ലാം വിജിലന്‍സ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുകയാണ്.
അഴിമതി മുന്നണികള്‍ സംസ്ഥാനത്ത് മാറി മാറി ഭരിക്കുന്നതിനാല്‍ കേന്ദ്ര പദ്ധതികളുടെ പ്രയോജനം ഇവിടെ കേരളത്തില്‍ ലഭിക്കുന്നില്ല. വികസനത്തിന്റെ മറവില്‍ ഇവിടെ കൊള്ളയടിക്കുന്ന സമീപനമാണ് കണ്ടുവരുന്നത്. ബിജെപി ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: