കൊച്ചി : പോലീസ് നിയമ ഭേദഗതിയില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം വരുന്നത് വരെ നടപടി പാടില്ലെന്ന് ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പുതിയ നിയമ പ്രകാരം കേസെടുക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ അടക്കമുള്ളര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം നിയമ ഭേദഗതി പ്രകാരം നടപടി എടുക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിയും പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികള്‍ ലഭിച്ചാല്‍ പോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കുള്ള ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
നിയമഭേദഗതിക്കെതിരെ ജനങ്ങളില്‍ നിന്നുള്ള ,പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനില്‍ക്കുമെങ്കിലും അതിന്റെ പരിധിയില്‍പ്പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ബുധനാഴ്ച. വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: