തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 383 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 546 പേര് രോഗമുക്തരായി. നിലവില്‍ 5,138 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ജില്ലയില്‍ എട്ടു പേരുടെ മരണം കൊറോണ മൂലമാണെന്നു സ്ഥിരീകരിച്ചു.
ചിറയിന്‍കീഴ് സ്വദേശി വിദ്യാസാഗര്‍ (52), കല്ലറ സ്വദേശി വിജയന് (60), കല്ലമ്പലം സ്വദേശി ഭാസ്കരന് (70), നന്ദന്‍കോട് സ്വദേശിനി ലോറന്‍സിയ ലോറന്‍സ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മര്‍ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവന് (84) എന്നിവരുടെ മരണമാണു കൊറോണ മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 277 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെ തുടര്‍ന്നു ജില്ലയില്‍ 1,696 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,511 പേര് വീടുകളിലും 133 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,041 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: