കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ആര്.കെ. നായര്‍ അദ്ധ്യക്ഷനായി. രാമദാസ് വേങ്ങേരി മുഖ്യപ്രഭാഷണം നടത്തി. കെ.ആര്. ബാബു, എം. വിനയകുമാര്‍, എന്‍.പി. ജുനൈസ്, സി. അനന്തരാമന്, ജി. രജിത്ത് ബാബു, എ.വി. വിഷ്ണു, എം.വി. വൈശാഖ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി വി. വിനയകുമാറിനെ തെരഞ്ഞെടുത്തു. ജില്ലാ ഭാരവാഹികളായി ആര്.കെ. നായര്‍ (പ്രസിഡന്റ്), എന്‍.പി. ജുനൈസ്(വൈസ് പ്രസിഡന്റ്), കെ.ആര്. ബാബു (ജനറല്‍ സെക്രട്ടറി), ജി. രജിത്ത് ബാബു (സെക്രട്ടറി), സി. അനന്തരാമന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: