വടകര: വടകരയില്‍ കോണ്‍ഗ്രസ്സില്‍ കലാപം. നഗരസഭ ചീരാംവീട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മറ്റി നേതാക്കളടക്കം രാജിവെച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് എക്സിക്യുട്ടീവ് കമ്മറ്റി അംഗം പി.എം. വിനോദന്‍, വാര്‍ഡ് പ്രസിഡന്റ് പി.കെ. മോഹനന്, സെക്രട്ടറി കെ. ഹരീന്ദ്രന്‍ എന്നിവരാണ് രാജിവെച്ചത്. സിറ്റിംഗ് കൗണ്‍സിലറെ തന്നെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജനറല്‍ സീറ്റായ വാര്‍ഡില്‍ പി.എം. വിനോദന്റെ പേരാണ് ആദ്യം ഉയര്‍ന്നു വന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച പുരോഗമിക്കവെ ഇയാള്‍ക്കെതിരെ ചിലര്‍ ബോധപൂര്‍വ്വം കുപ്രചരണം നടത്തി.
കോവിഡുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആര്‍ആര്‍ടിയില്‍ മകനെയും ആശ്രിതരെയും മാത്രം ഉള്‍പ്പെടുത്തിയതും വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകരെയും രാഷ്ടീയ പ്രവര്‍ത്തകരെയും ഒഴിവാക്കിയതും നിലവിലെ കൗണ്‍സിലര്‍ക്കെതിരെ വാര്‍ഡില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ആര്‍ആര്‍ടിയുടെ വാര്‍ഡിലെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച ഒരു യുവാവിനെതിരെ പോലീസില്‍ പരാതി നല്കിയതും പ്രദേശത്ത് കൗണ്‍സിലര്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരാന്‍ കാരണമായിരുന്നു.
വാര്‍ഡില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത കൗണ്‍സിലറെ വീണ്ടും മത്സരിപ്പിക്കരുതെന്ന വാര്‍ഡിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ നിലവിലുള്ള കൗണ്‍സിലറുടെ പേര് അംഗീകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: