Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനസേവനത്തിനിറങ്ങിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍; കാരപ്പറമ്പില്‍ വികസനത്തിന്റെ പുതുവെളിച്ചം

ചെറുപുഞ്ചിരിയുമായി നവ്യ എത്തുമ്പോള്‍ വാര്‍ഡിന്റെ മുക്കിലും മൂലയിലുമുള്ള വോട്ടര്‍മാര്‍ക്ക് തങ്ങളുടെ മകളോ കൊച്ചുമകളോ വന്നുവെന്ന പ്രതീതിയാണ്. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെയ്‌ക്കാന്‍ പോയവര്‍ഷങ്ങളില്‍ നവ്യ ഉണ്ടായിരുന്നു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പാക്കാന്‍ എപ്പോഴും ഒരു കൈ അകലത്തില്‍ നവ്യയുണ്ടാകുമെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്. രാഷ്‌ട്രീയരംഗത്ത് ആദ്യമായിരുന്നെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ വാര്‍ഡില്‍ മുഴുവന്‍ എത്താന്‍ നവ്യക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 04:52 pm IST
in Kerala

കോഴിക്കോട്: അഞ്ചു വര്‍ഷം മുമ്പ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കുപ്പായം അഴിച്ചുവെച്ച് ജനസേവനത്തിനിറങ്ങിയ നവ്യ ഹരിദാസ് അല്ല അഞ്ചു വര്‍ഷത്തിനിപ്പുറം  കോഴിക്കോട്    കോര്‍പറേഷന്‍  കാരപ്പറമ്പ് വാര്‍ഡില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നത്.  

ചെറുപുഞ്ചിരിയുമായി നവ്യ എത്തുമ്പോള്‍ വാര്‍ഡിന്റെ മുക്കിലും മൂലയിലുമുള്ള വോട്ടര്‍മാര്‍ക്ക് തങ്ങളുടെ മകളോ കൊച്ചുമകളോ വന്നുവെന്ന പ്രതീതിയാണ്. സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെയ്‌ക്കാന്‍ പോയവര്‍ഷങ്ങളില്‍ നവ്യ ഉണ്ടായിരുന്നു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പാക്കാന്‍ എപ്പോഴും ഒരു കൈ അകലത്തില്‍ നവ്യയുണ്ടാകുമെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്. രാഷ്‌ട്രീയരംഗത്ത് ആദ്യമായിരുന്നെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ വാര്‍ഡില്‍ മുഴുവന്‍ എത്താന്‍ നവ്യക്കായി.

കാലങ്ങളായി അവഗണിക്കപ്പെട്ട റോഡുകളും ഫുട്പാത്തുകളും ഡ്രൈനേജുകളുമെല്ലാം നവീകരിക്കപ്പെട്ടു. വെള്ളക്കെട്ട് മൂലം വാഹനയാത്ര പോലും ദുഷ്‌കരമായിരുന്ന റോഡുകള്‍ വീതികൂട്ടി കേന്ദ്രസര്‍ക്കാരിന്റെ അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡ്രൈനേജുകള്‍ നിര്‍മ്മിച്ചു. പീപ്പിള്‍സ് റോഡിലെ ബോക്‌സ് ഡ്രൈനേജ് നിര്‍മ്മാണം ഇതില്‍ ഒന്നുമാത്രമാണ്.  

ചക്കിട്ടഇടയിലെ വെള്ളക്കെട്ട് മൂലമുള്ള ദുരിതം അവസാനിപ്പിക്കുന്നതിനായി നാലു കോടി രൂപ ചെലവിട്ട് ബോക്‌സ് ഡ്രൈനേജ് നിര്‍മ്മിച്ചു. പി.എം. കുട്ടി റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബോക്‌സ് ഡ്രൈനേജിന്റെ നിര്‍മ്മാണം പുരോഗ മിക്കുകയാണ്.  

നന്ദാനത്ത് റോഡില്‍ പത്തു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പൈപ്പ് കുടിവെള്ള കണ ക്ഷന്‍ പുനഃസ്ഥാപിച്ചതും 40 വര്‍ഷത്തിലേറെയായി ടാറിംഗ് നടത്താതെ കിടന്ന ദേവി നഗര്‍ കോളനി റോഡ് ടാറിംഗ് ചെയ്തതും നവ്യയുടെ കഠിന പരിശ്രമഫലമായാണ്.  

റോഡുകള്‍ നവീകരിച്ചതിനു പുറമെ വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനുമായി ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റും ചെയ്തു. നിരവധി റോഡുകളാണ് റീ ടാര്‍ ചെയതത്. അങ്കണവാടികളുടെ നവീകരണവും എടുത്തുപറയേണ്ടതാണ്. തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍ഇഡിയാക്കി വാര്‍ഡ് മുഴുവന്‍ പ്രകാശമാനമാക്കി.  

കേന്ദ്രപദ്ധതിയായ അമൃതില്‍ നിന്നും കോര്‍പറേഷന്‍ ഫണ്ടില്‍ നിന്നും ലഭിക്കാവുന്ന മുഴുവന്‍ തുകയും നേടിയെടുക്കാന്‍ മുന്നിട്ടിറങ്ങിയാണ് ഈ വികസനം എത്തിച്ചത്. വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കൗണ്‍സിലിനകത്തും പുറത്തും ഒരുപോലെ നവ്യ നിലകൊണ്ടു.  

വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും വികസനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു തന്റെ പ്രവര്‍ത്തനമെന്ന് നവ്യ പറയുന്നു. ആദ്യമൊക്കെ അല്പം വിഷമതകള്‍ ഉണ്ടായിരുന്നെങ്കിലും വാര്‍ഡില്‍ ഉള്ളവരുടെ പൂര്‍ണ പിന്തുണയും സഹകരണവും കൊണ്ട് എല്ലാം പരിഹരിക്കപ്പെട്ടു.

റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍  എന്നിവരെ കൈകോര്‍ത്തു പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയതാണ് തന്റെ വിജയത്തിനും വാര്‍ഡിലെ വികസനത്തിനും കാരണമെന്ന് നവ്യ പറയുന്നു.  

കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വിവിധ ക്ഷേമപെന്‍ഷനുകളും അര്‍ഹരില്‍ എത്തിക്കുന്നതിന് എല്ലാവരും പിന്തുണച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടത്തിന്റെ പട്ടിക നീളുമ്പോള്‍ വികസന തുടര്‍ച്ചയ്‌ക്ക് വീണ്ടും വാര്‍ഡില്‍ നിന്ന് ജനവിധി തേടുകയാണ് നവ്യ. തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കണം, വികസന തുടര്‍ച്ചയുണ്ടാകണം അതിനായി ഒരിക്കല്‍ കൂടി തന്നെ വിജയിപ്പിക്കണമെന്ന് നവ്യ പറയുന്നു.  

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടത്തിയ വികസന പ്രവൃത്തികള്‍ മാത്രം മതി നവ്യയുടെ വിജയം ഉറപ്പിക്കാനെന്ന് നാട്ടുകാരും പറയുന്നു.  

Tags: kozhikodeകഥcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

സിബിഎസ്ഇ ഉത്തര പേപ്പറിന്റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 3000 രൂപ ഇല്ലെന്ന് സൂചന, ആകാംക്ഷയോടെ ജനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.