മഡ്ഗാവ്: ഇഗോര്‍ അംഗോളയുടെ ഇരട്ട ഗോളില്‍ എഫ്സി ഗോവ കരകയറി. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ ഗോവ ഐഎസ്എല്‍ ഏഴാം സീസണിലെ മൂന്നാം മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ സമനിലയില്‍ തളച്ചിട്ടു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.
66, 69 മിനിറ്റുകളിലാണ് ഇഗോര്‍ സ്കോര്‍ ചെയ്തത്.ബെംഗളൂരുവിനായി ക്ലീറ്റന്‍ സില്‍വയും യുവാന്‍ അന്റോണിയോ ഗോണ്‍സാലസും ഗോള്‍ നേടി. അറുപത്തിയാറാം മിനിറ്റുവരെ 0-2 ന് പിന്നിട്ടുനിന്നശേഷമാണ് ഗോവ തിരിച്ചടിച്ചത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.
തുടക്കത്തില്‍ തന്നെ ബെംഗളൂരു എഫ്സി ഒത്തിണങ്ങി. രണ്ടാം മിനിറ്റില്‍ സുനില്‍ ഛേത്രി ഗോവയുടെ പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തി. പക്ഷെ പന്ത് ലക്ഷ്യം കാണാതെ പറന്നു. മലയാളി താരം ആഷിഖ് കുരുണിയന് എട്ടാം മിനിറ്റില്‍ നടത്തിയ നീക്കം ഗോളിനടുത്തുവരെ എത്തി. ഗോവന്‍ പ്രതിരോധം തകര്‍ത്ത്് മുന്നേറിയ കുരുണിയന് ഷോട്ട് പായിച്ചെങ്കിലും പന്ത് നേരെ ഗോളിയുടെ കൈകളിലേക്കാണ് എത്തിയത്. പതിനൊന്നം മിനിറ്റില്‍ ആദ്യ കോര്‍ണര്‍ ലഭിച്ചെങ്കിലും ബെംഗളൂരുവിന് അത് മുതലാക്കാനായില്ല.
എഫ്സി ഗോവയ്ക്ക് തുടക്കത്തില്‍ തിളങ്ങാനായില്ല. പാസുകളൊക്കെ മിസ് പാസായി. കളി പുരോഗമിച്ചതോടെ അവര്‍ താളം കണ്ടെത്തി. 25-ാം മിനിറ്റില്‍ എഡു ബേദിയ ബോക്സിന് പുറത്ത്് നിന്ന്് ഷോട്ട്് പായിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്ന് പോയി. പ്രത്യാക്രമണം നടത്തിയ ബെംഗളൂരു എഫ്സി ഗോള്‍ നേടി.
27-ാം മിനിറ്റില്‍ ക്ലീറ്റന്‍ സില്‍വ ഹെഡ്ഡറിലൂടെയാണ് ലക്ഷ്യം ക്ണ്ടത്. ഹര്‍മന്‍ജോത് സിങ് ഖബ്രയുടെ ത്രോ ക്ലിയര്‍ ചെയ്യുന്നില് ഗോവന്‍ പ്രതിരോധത്തിന് വന്ന പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോവയുടെ ബോക്സിലേക്ക് നീ്ണ്ട് പന്ത് ആരും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ക്ലീറ്റന്‍ സില്‍വ അനായാസം വലയിലാക്കി.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സുനില്‍ ഛേത്രി നല്ലൊരു അവസരം പാഴാക്കി. ഗോവയുടെ ബോക്സിന് അകത്ത് കടന്ന ക്ലീന്‍ സില്‍വ പന്ത്് ഛേത്രിക്ക് പാസ് ചെയ്തു. പക്ഷെ ഛേത്രിക്ക് പന്ത് ഗോള്‍ വലയിലേക്ക്് അടിച്ചുകയറ്റാനായില്ല. ഇഞ്ചുറി ടൈമില്‍ ഗോവയുടെ ഇഗോര്‍ അംഗുളോ ഗോള്‍ ലക്ഷ്യം വച്ച് ഷോട്ട്് പായിച്ചെങ്കിലും ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് പന്ത് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. ഇടവേളയ്ക്ക്് ബെംഗളൂരു 1-0 ന് മുന്നിട്ടുനിന്നു.
അമ്പത്തിയാറാം മിനിറ്റില്‍ ബെംഗളൂരു രണ്ടാം ഗോള്‍ കുറിച്ചു. ബോകസിനുള്ളില്‍ നിന്ന് എറിക് പാര്‍ടാലു ഹെഡ്ചെയ്ത് മറിച്ചുകൊടുത്ത പന്ത് യുനാന്‍ ഒന്നാന്തരമൊരു ഷോട്ടിലൂടെ ഗോവയുടെ വലയിലാക്കി.
രണ്ട് ഗോള്‍ വീണതോടെ ഗോവ പോരാട്ടം ശക്തമാക്കി. മൂന്ന് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ അടിച്ച് ബെംഗളൂരുവിനൊപ്പം എത്തി. ഇഗോര്‍ അംഗുളോയാണ് രണ്ട് ഗോളും നേടിയത്. 66, 69 മിനിറ്റുകളിലാണ് അംഗുളോ സ്കോര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: