കോഴിക്കോട്: മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിനു നേരെയുണ്ടായ അതിക്രമവും ക്യാമറയിലെ ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ക്കായി കോര്‍പ്പറേഷനോട് ആവശ്യപ്പെടും. പ്രതികളെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി സംഭവം നടന്ന ദിവസത്തെ കോര്പ്പറേഷന് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇതിനായി ടൗണ്‍ പോലീസ് കോര്പ്പറേഷന് സെക്രട്ടറിക്ക് കത്ത് നല്‍കും. ഇന്ന് അവധിയായതിനാല്‍ നാളെ ദൃശ്യങ്ങള്‍ ശേഖരിക്കും. ദൃശ്യങ്ങള്‍ കണ്ടതിനു ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം കൗണ്‍സിലര്‍ പത്രിക നല്‍കുന്നതിന്റെ ചിത്രം പകര്‍ത്തുന്നതിനിടെയാണ് മലയാളമനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിനെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തുകയും ചിത്രം ക്യാമറയില്‍ നിന്ന് നീക്കം ചെയ്യിപ്പിക്കുകയും ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ കോര്പ്പറേഷന് ഓഫീസിലെ കൗണ്‍സില്‍ ഹാളിനകത്തായിരുന്നു സംഭവം. കണ്ടാലറിയുന്ന അഞ്ചുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആഴ്ചവട്ടത്ത് നിലവിലെ കൗണ്‍സിലര്‍ വിമതയായി നാമനിര്‍ദ്ദേശം നല്കുമെന്നതറിഞ്ഞ് എത്തിയ സിപിഎമ്മുകാരാണ് ഫോട്ടോഗ്രാഫറെ അക്രമിച്ച് ചിത്രം നീക്കം ചെയ്യിച്ചത്.
സജീഷ് ശങ്കറിനു നേരെയുണ്ടായ അക്രമത്തിലും ക്യാമറയിലെ ചിത്രങ്ങള്‍ മായ്ക്കുകയും ചെയ്ത സംഭവത്തിലും പത്രഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം പ്രതിഷേധിച്ചു. പത്രഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. കോര്പ്പറേഷന് ഓഫീസിനുള്ളില്‍ നടന്ന ഈ സംഭവം അതീവ ഗൗരവമേറിയതാണെന്ന് യോഗം വിലയിരുത്തി. കെ.കെ. സന്തോഷ്, ഇ. ഗോകുല്‍, നിധീഷ് കൃഷ്ണന്, രമേശ് കോട്ടൂളി, എം.ടി. വിധുരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: