തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം പരസ്യ പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ സിആര്‍പിഎഫ് അന്വേഷണ സംഘങ്ങള്‍ക്ക് സുരക്ഷയൊരുക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ഭീഷണികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജെന്‍സ് ബ്യൂറോയാണ് സിആര്‍പിഎഫ് സുരക്ഷയ്‌ക്കുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ഇതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്, എന്‍ഐഎ, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളുടെ ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏജന്‍സികള്‍ക്കെതിരായ നീക്കങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ കേസുകളില്‍ അന്വേഷണം വ്യാപകമായതോടെ സിപിഎം നേതാക്കളില്‍ പലരും കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് പ്രസ്താവന നടത്തിയത്. നിലവില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് മാത്രാമായിരുന്നു സിആര്‍പിഎഫ് സുരക്ഷ. എന്നാല്‍ ഭീകര വാദ കേസുകള്‍ അന്വേഷിക്കുന്നതിനാല്‍ എന്‍ഐഎയ്‌ക്കും കോടതിയും പോലീസ് സുരക്ഷയുണ്ട്. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇനി മുതല്‍ അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ നല്‍കാനാണ് തീരുമാനം.
അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്നാരോപിച്ച് ബുധനാഴ്ച വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് കൂട്ടായ്മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം കേന്ദ്ര അന്വേഷണ ഏജസികളുടെ ഓഫീസുകളെ സമര കേന്ദ്രങ്ങളാക്കാന്‍ സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സമരങ്ങള്‍ ചിലപ്പോള്‍ അക്രമാസക്തമായേക്കാമെന്നുമാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: