നീലേശ്വരം: തുടര്‍ച്ചയായി പത്ത് വര്‍ഷത്തെ ഇടത് ഭരണം നീലേശ്വരം നഗരസഭയെ വികസമുരടിപ്പിന്റെ മൂര്‍ദ്ധന്യത്തിലെത്തിച്ചു. ആകെയുള്ള 32 അംഗ നഗരസഭയില്‍ 19 എല്‍ഡിഎഫിനും 13 യുഡിഎഫിനുമാണ്. ഭരണ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒത്തു കളിച്ചതാണ് ഇവിടെ വികസനമില്ലായ്മയ്ക്ക് മുഖ്യകാരണം.
നഗരസഭയുടെ കിഴക്കന്‍ മേഖലയായ പേരോല്‍, തിരിക്കുന്ന്, ചെമ്മാക്കം പ്രദേശങ്ങളിലും പുഴയാല്‍ ചുറ്റപ്പെട്ട മുണ്ടേമാടും കടലോര മേഖലയായ അഴിത്തലയിലും ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയാണ്. മഴ പൈതാല്‍ വെള്ളപ്പൊക്കമനുഭവിക്കേണ്ടി വരുന്ന ചാത്തമത്ത്, പോംടോതുരുത്തി, പാലായി, മുണ്ടേമാട്,ചെമ്മാക്കം, കൊയാമ്പുറം, പുറത്തെക്കൈ എന്നി സ്ഥലങ്ങള്‍ ഈ നഗരസഭയിലാണ്. വെള്ളപ്പൊക്കം തടയാന്‍ ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ നഗരസഭയ്ക്കായിട്ടില്ല.
ഗതാഗത കുരുക്ക് കാരണം ജനങ്ങള്‍ പൊറുതി മുട്ടുന്ന നീലേശ്വരം നഗര പാതയുടെ ഹൈവേ ജംഗ്ഷന് മുതല്‍ രാജാറോഡ് വരെ വീതികൂട്ടി ഗതാഗത കുരുക്കിന് പരിഹാരം കാണമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇപ്പോഴും പരിഹാരമായില്ല. രാജാ റോഡ് വികസനം കിഫിബിയില്‍ ഉള്‍പ്പെടുത്തി 40 കോടി അനുവദിച്ചുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അത് വെറും ജലരേഖയായി മാറി.
ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ഷോപ്പിംഗ് കോപ്ലക്സും പൊളിച്ചുമാറ്റി കോഴിക്കൂട് പോലുള്ള ഷെഡ് പണിതതിനാല്‍ ജനങ്ങള്‍ ഏറെ ക്ഷുഭിതരാണ്. ബസ് സ്റ്റാന്റ് കോപ്ലക്സിലെ കച്ചവടക്കാരെ കുടിയിറക്കി വഴിയാധാരമാക്കിയെന്നത് ഏറെ പരിതാപകരമാണ്. നഗരസഭ പുറത്തിറക്കിയ വികസന രേഖയില്‍ നഗരസഭയ്ക്ക് യാതൊര പങ്കാളിത്തമില്ലാത്ത പള്ളിക്കര റെയിവെ മേല്‍പ്പാലം, പാലായി ഷട്ടര്‍ കം ബ്രിഡ്ജസ്, പാലാത്തടം കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സിപിഎം ശ്രമിക്കുന്നത്.
സിപിഎമ്മിനകത്ത് പൊകഞ്ഞു കൊണ്ടിരിക്കുന്ന സിപിഎം നേതാക്കളുടെ വഴിവിട്ട സ്ത്രീ സംസര്‍ഗം എന്നിവ അണികളില്‍ ചര്ച്ചവിഷമായിട്ടുണ്ട്. ഇത് ബിജെപിക്ക് അനുകൂല ഘടകമായി മാറിയിരിക്കുകയാണ്. ജില്ലയില്‍ നഗരസഭയില്‍ ബിജെപി പ്രതിനിധിയില്ലെന്ന ഏക നഗരസഭയെന്ന സ്ഥിതി മാറ്റിയെടുക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: