നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ (ചഖഉഏ) രേഖകള്‍ പ്രകാരം തെളിയിക്കപ്പെടാത്ത കേസുകള്‍ ഇന്ത്യയില്‍ എണ്ണിത്തിട്ടപ്പെടുത്തുവാനാവാത്ത വിധം അധികമാണ്. ഇന്ത്യന്‍ കോടതികളില്‍ നാലു കോടിയിലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാത്തത് അതിലേറെയും. ഇതില്‍ തെളിയിക്കപ്പെട്ടതും നീതി ലഭിച്ചതുമായ കേസുകള്‍ വളരെ വിരളവും.
2019 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം കോടതികളില്‍ ഒരു ലക്ഷം പൗരന്മാര്ക്ക് 2412 കേസുകള്‍ എന്ന തോതിലാണുള്ളത്.കുറ്റാന്വേഷണരംഗത്തെ പിന്നാക്കാവസ്ഥയും കേസുകള്‍ തെളിയിക്കപ്പെടാനുള്ള കാലതാമസവും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമേകുന്നു. ഇരകളാകട്ടെ നിരാശരാകുന്നു.
ഈ സാഹചര്യത്തെ മാറ്റാന്‍ കഴിവുള്ള സുപ്രധാന മേഖലയാണ് ഫോറന്‍സിക് സയന്‍സ്. ശാസ്ത്രീയമായ അന്വേഷണമാണ് ഫോറന്‍സിക്കിന്റെ പ്രത്യേകത. അന്വേഷണത്തിന്റെ കൃത്യത ഇതിലൂടെ ഉറപ്പുവരുത്താനാകും. ഊഹാപോഹങ്ങളെ മാറ്റിനിര്‍ത്തി, തെളിവുകളെ കരുവാക്കി അന്വേഷണം ശരിയായ നിലയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഫോറന്‍സിക്കിനു മാത്രമേ സാധിക്കൂ.
ചാക്കോ വധം, സിസ്റ്റര്‍ അഭയ വധം, കൂടത്തായി കൊലപാതകം, പോത്തന്‍കോട് കൊലപാതകം, സുനന്ദ പുഷ്കര്‍ മരണം തുടങ്ങിയ നിരവധി കേസുകളില്‍ പൂര്‍ത്തിയാക്കിയത് വിരളം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനും നീതി നിര്‍വഹണത്തിനും ഉതകുന്ന മികച്ച രാജ്യമായി ഇന്ത്യക്ക് മാറാന്‍ ഈ ശാസ്ത്ര ശാഖയിലൂടെ കഴിയും
ഫോറന്‍സിക് ലാബുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണെങ്കിലും പരിമിതവും അംഗീകരിക്കപ്പെടാത്തതുമായ സാഹചര്യം ഇതിനെ ഒരു ചടങ്ങ് മാത്രമായി സമൂഹം വിലയിരുത്തുന്നു.
ഏതൊരു കുറ്റകൃത്യവും പരിഹരിക്കുന്നതിന് തെളിവുകളുടെ ലഭ്യതയും കൃത്യതയും നിര്‍ണായകമാണ്. എഡ്മണ്ട് ലോക്കാര്‍ഡിന്റെ തത്വമനുസരിച്ച് ‘രണ്ടു വസ്തുക്കളോ വസ്തുതകളോ പരസ്പരം ബന്ധപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും തെളിവുകളും കൈമാറ്റം ചെയ്യപ്പെടുന്നു.’ കൃത്യമായ തെളിവ് ശേഖരണത്തിനും നിഷ്പക്ഷവും ശാസ്ത്രീയവും നീതിപരവുമായ അന്വേഷണത്തിനും ഫോറന്‍സിക് ശാഖയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഓരോ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് യൂണിറ്റിന്റെ പ്രാധാന്യം ഇത് തെളിയിക്കുന്നു.
ഇന്ത്യയില്‍ ഓരോ വര്‍ഷവും പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നു. ആറായിരത്തോളം ഫോറന്‍സിക് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ലാബുകളിലേക്കുള്ള നിയമനം കാത്തിരിക്കുന്നു. 15,000 പൊലീസ് സ്റ്റേഷനുകളും 85 ലധികം ഫോറന്‍സിക് ലാബുകളുള്ള നമ്മുടെ രാജ്യത്ത് മന്ദീഭവിക്കുന്ന നിയമനം ചോദ്യം ചെയ്യപ്പെടേണ്ടതാണ.് എന്നാല്‍ നിയമന യോഗ്യതയില്‍ മറ്റു വിഷയങ്ങളില്‍ ബിരുദം ഉള്ളവരെ ഉള്‍പ്പെടുത്തുന്നതും നിയമിക്കുന്നതും എഞ്ചിനീയര്‍മാരെ കൊണ്ട് രോഗിയെ ചികിത്സിപ്പിക്കുന്നത് പോലെയല്ലേ?
ഫോറന്‍സിക് സയന്‍സിനോടും ഫോറന്‍സിക് വിദ്യാര്‍ത്ഥികളോടും ഉള്ള നിസ്സഹകരണ മനോഭാവം ഇന്ത്യയുടെ ഭാവിയെ നശിപ്പിക്കും. ഈ ശാസ്ത്രശാഖയുടെ ആവശ്യകത മനസ്സിലാക്കിയാല്‍ അവരോടുള്ള അവഗണന കുറയ്ക്കാനും അവരെ അംഗീകരിക്കാനും സാധിക്കും. പരിശീലനം ലഭിച്ചവരെ മാറ്റിനിര്‍ത്തിയാല്‍ കേസ് അന്വേഷണം അശാസ്ത്രീയമാകുന്നു. ഇത്തരം തെളിവുകളെ അംഗീകരിക്കാന്‍ കോടതിക്ക് സാധ്യമാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ കേസിന്റെ നടത്തിപ്പിനെയും കേസ് അന്വേഷണത്തെയും നീതി ലഭ്യതയെയും തടസ്സപ്പെടുത്തി കാലതാമസം ഉണ്ടാക്കുന്നു.
ഓരോ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് ടീമിനെ ലഭ്യമാക്കി നിര്‍ണായക തെളിവുകള്‍ കണ്ടെത്തേണ്ട കേസുകളില്‍ ഫോറന്‍സിക്ക് വിദഗ്ധരുടെ അന്വേഷണത്തിന് പ്രാധാന്യം നല്‍കണം.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കി, ഫോറന്‍സിക് ലബോറട്ടറി ഒരു സ്വതന്ത്രശാഖയായി മാറ്റണം. ഇത് കേസന്വേഷണത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ ഉറപ്പാക്കും.
പ്രായോഗികമായി ചിന്തിച്ചാല്‍, കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനും നീതി നിര്‍വഹണത്തിനും ഉതകുന്ന മികച്ച രാജ്യമായി മാറാന്‍ ഈ ശാസ്ത്ര ശാഖയിലൂടെ നമ്മുടെ ഇന്ത്യക്ക് സാധിക്കും.
ആതിര രാജേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: