തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നിര്‍ദേശമനുസരിച്ച് ഇഡ്രോപ് സോഫ്റ്റ് വെയറില്‍ അപ്ലോഡ് ചെയ്യാതിരുന്ന സ്ഥാപനങ്ങള്‍ക്കും അപൂര്‍ണമായ വിവരങ്ങള്‍ നല്കിയ സ്ഥാപനങ്ങള്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് നിയമപ്രകാരം നടപടിയെടുക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദേശിച്ചു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്നിര്ദേശിച്ചതായി കളക്ടര്‍ അറിയിച്ചു.
കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുകളും വരാണാധികാരികളുടെ ഓഫീസുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.തെരഞ്ഞെടുപ്പുമായി ബ ന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അടിയന്തര സാഹചര്യത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും കമ്മീഷന് അറിയിച്ചിട്ടുï്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: