തിരുവനന്തപുരം: ബിവറേജില്‍ നിന്ന് മദ്യം വാങ്ങാന്‍ തല്ക്കാലം ടോക്കണ്‍ വേണ്ട. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ബെവ്ക്യു ആപ്പ് തകരാറിലായതിനെ തുടര്‍ന്നാണ് ബിവറേജസ് കോര്പ്പറേഷന് കീഴിലെ മദ്യവില്‍പ്പനശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങിയത്.
ബാറുകളില്‍ വില്‍പ്പന കൂടുകയും ബിവറേജസ് ശാലകളില്‍ വില്‍പ്പന കുറയുകയും ചെയ്തതിനെത്തുടര്‍ന്ന് ടോക്കണ്‍ ഒഴിവാക്കുന്ന കാര്യം നേരത്തെ തന്നെ ആലോചിച്ചിരുന്നു. കുറച്ചുദിവസം മുമ്പുതന്നെ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പ്പന നടത്താമെന്നു ജീവനക്കാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, വ്യക്തമായ ഉത്തരവ് ലഭിക്കാതെ ടോക്കണില്ലാതെ മദ്യം നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതിനിടെയാണ് ബെവ്ക്യു ആപ്പ് തകരാറിലാകുന്നത്. പിന്നാലെ ടോക്കണ്‍ ഒഴിവാക്കി വില്‍പ്പന നടത്താന്‍ ഉത്തരവിറക്കുകയായിരുന്നു. രണ്ടു ദിവസമായി ആപ്പ് വഴി ടോക്കണ്‍ ബുക്ക് ചെയ്യുമ്പോള്‍ ഒടിപി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: