കൊച്ചി: പിന്നണി ഗായകൻ നിരഞ്ച് സുരേഷ് തന്റെ ആദ്യത്തെ ഇൻഡിപെൻഡന്റ് സിംഗിൾ പുറത്തിറക്കി. “തോറ്റം പാട്ട്” എന്ന ഗാനം ഡോക്ടർ ലിങ്കൺന്റെ സംഗീതത്തിൽ ഒരുക്കിയിരിക്കുന്നു. സ്വപ്‌നങ്ങൾ സാക്ഷത്കരിക്കാൻ ശ്രമിക്കുന്നവരെ ആദരിക്കുകയാണ് ഈ ഗാനം.
നിരഞ്ചും ഡോക്ടർ ലിങ്കണും പറയുന്നു, “പേര് സൂചിപ്പിക്കുന്നത് പോലെ തോറ്റം പാട്ട് ഒരു വിജയഗാനമാണ്. കുട്ടിക്കാലത്ത് നമ്മൾ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടും. വളരുമ്പോൾ ആ ആഗ്രഹങ്ങൾ യാഥാര്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. നിത്യജീവിതത്തിൽ പൊരുതേണ്ടി വരുന്നു. എല്ലാ ദിവസവും വെല്ലുവിളികളെയും അരക്ഷിതാവസ്ഥയെയും വിമര്‍ശനങ്ങളേയും നേരിടേണ്ടി വരുന്നു. എന്നാലും ഒടുവിൽ നമ്മൾ ആ തടസങ്ങളെയെല്ലാം മറികടന്ന് ലക്ഷ്യത്തിൽ എത്തി ചേരും. ഓരോ മനുഷ്യരുടെയും ദൈനംദിന പ്രയത്‌നങ്ങളെ ഞങ്ങൾ ഈ ഗാനത്തിലൂടെ ആദരിക്കുകയാണ്.”
ഗാനം രചിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. നിരഞ്ച് സുരേഷ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജയകൃഷ്ണൻ ടി വി. എഡിറ്റിംഗ് ജോയൽ കവി. മ്യൂസിക്247ന്റെ ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക