ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 276 പേര്‍ക്ക്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയാണ്.
അടുത്തിടെ വരെ 150ലും താഴെ ആയിരുന്ന കൊറോണ രോഗികളുടെ എണ്ണം ദീപാവലി ആഘോഷം പൂര്‍ത്തിയായതിന് പിന്നാലെ വന്‍ തോതില്‍ കൂടി. ആദ്യം മുതല്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നിലുള്ള ജില്ല കൂടിയാണ് ഇടുക്കി.
ചൊവ്വാഴ്ച 116 പേര്‍ക്കും, ബുധനാഴ്ച 259 ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 34 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 219 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു.
അതേ സമയം ഇത്തരത്തില്‍ രോഗികളുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നു. ടൂറിസം സ്ഥലങ്ങളില്‍ വലിയ തിരക്കാണ് അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി പേര് തേക്കടി, മൂന്നാര്‍ പോലുള്ള സ്ഥലങ്ങളില്‍ എത്തിയിരുന്നു. ഏറെക്കാലത്തിന് ശേഷം പുത്തന്‍ പ്രതീക്ഷ ഉയര്‍ത്തി വലിയ തിരക്കാണ് ടൂറിസം മേഖലയിലെല്ലാം അനുഭവപ്പെട്ടത്.
ഇതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും രോഗികളുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും കൊറോണ രോഗികള്‍ ഉയരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തര്‍ വ്യക്തമാക്കുന്നത്.
ഇതോടെ ജില്ലയിലാകെ കൊറോണ സ്ഥിരീകരിച്ചവര്‍ 9915 ആയി ഉയര്‍ന്നു. ഇതില്‍ 8034 പേര് രോഗമുക്തി നേടിയപ്പോള്‍ 12 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 1869 പേര് വിവിധ സ്ഥലങ്ങളിലായി ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: