അച്ചന്‍കോവില്‍: കുറ്റാലത്തുനിന്ന് അച്ചന്‍കോവില്‍ വഴിയുള്ള വനപാത വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 87 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. അച്ചന്‍കോവില്‍ നിന്നു പ്ലാപ്പള്ളി വരെയുള്ള 70 കിലോമീറ്റര്‍ ഉന്നതനിലവാരത്തില്‍ സഞ്ചാരയോഗ്യമാക്കുന്നതാണ് പദ്ധതി. ഇത് യാഥാര്‍ഥ്യമാകുന്നതോടെ തമിഴ്നാട്ടില്‍നിന്നും വരുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പയിലേക്കുളള ദൂരം അന്‍പത് കിലോമീറ്റര്‍ കുറയ്ക്കാനാകും.
കാനനനടുവിലുള്ള കോന്നി കല്ലേലി മുതല്‍ അച്ചന്‍കോവില്‍ കാവല്പുര വരെയുള്ള 30 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യും. മഴക്കാലത്ത് മരങ്ങളില്‍ നിന്നു വെള്ളംവീണ് ടാറിങ് ഇളകിപ്പോകാതിരിക്കാനാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. നടുവത്തുമൂഴി, കടിയാര്‍, ഉളിയനാട്, മണ്ണാറപ്പാറ, പാലക്കുഴി, കടമ്പുപാറ, തുറ, വളയം, കോടമല വഴിയാണ് അച്ചന്‍കോവിലില്‍ എത്തുന്നത്. അവിടെ നിന്നു 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെങ്കോട്ടയിലും നാല് കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ കുറ്റാലത്തും എത്താം.
നിലവില്‍ അച്ചന്‍കോവില്‍ മുതല്‍ ചെങ്കോട്ടവരെയുള്ള പാത സഞ്ചാരയോഗ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: