Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എഴുത്തുകാരിയായ മൃദുലസിഹ്ന

രാഷ്‌ട്രീയ മേഖലയില്‍ മാത്രമല്ല,സാഹിത്യവും തന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുന്ന ഒട്ടനവധി കൃതികളുടെ രചയിതാവു കൂടിയാണ് അവര്‍. ഗോവ ഗവര്‍ണറായി മികച്ച ഭരണപാടവം തെളിയിക്കുമ്പോഴും കഥകളും, കവിതകളും, ലേഖനങ്ങളും എഴുതാന്‍ അവര്‍ സമയം കണ്ടെത്തി. ഭരണസാരഥ്യത്തിന്റെ കടിഞ്ഞാണേന്തിയ സാഹിത്യകാരി എന്ന് അവരെ വിശേഷിപ്പിക്കാം. ഇക്കഴിഞ്ഞ മാസാന്ത്യത്തില്‍പ്പോലും ഓണ്‍ലൈനില്‍ പ്രബന്ധാവതരണങ്ങളും സെമിനാറുകളുമായി നിറസാന്നിദ്ധ്യമായിരുന്നു അവര്‍. അവരുടെ അപ്രതീക്ഷിതവിയോഗം ഒരു തീരാനഷ്ടമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 20, 2020, 05:00 am IST
in Article

ഭാരതീയ ജനതാപാര്‍ട്ടിയുടെ തുടക്കം മുതല്‍ ദേശീയ നേതൃനിരയില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു, ദിവംഗതയായ  മൃദുലാ സിഹ്ന. ബഹുമുഖ പ്രതിഭ എന്ന വാക്കിന് തികച്ചും അനുയോജ്യയായ വ്യക്തി. മികവുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളാല്‍,  ആത്മാര്‍ത്ഥത തെളിയിച്ച സിഹ്ന,സ്ത്രീകളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കി. രാഷ്‌ട്രീയ മേഖലയില്‍ മാത്രമല്ല,സാഹിത്യവും തന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുന്ന ഒട്ടനവധി കൃതികളുടെ രചയിതാവു കൂടിയാണ് അവര്‍. ഗോവ ഗവര്‍ണറായി മികച്ച ഭരണപാടവം തെളിയിക്കുമ്പോഴും കഥകളും, കവിതകളും, ലേഖനങ്ങളും എഴുതാന്‍ അവര്‍ സമയം കണ്ടെത്തി. ഭരണസാരഥ്യത്തിന്റെ കടിഞ്ഞാണേന്തിയ സാഹിത്യകാരി എന്ന് അവരെ വിശേഷിപ്പിക്കാം. ഇക്കഴിഞ്ഞ മാസാന്ത്യത്തില്‍പ്പോലും ഓണ്‍ലൈനില്‍ പ്രബന്ധാവതരണങ്ങളും സെമിനാറുകളുമായി നിറസാന്നിദ്ധ്യമായിരുന്നു അവര്‍. അവരുടെ അപ്രതീക്ഷിതവിയോഗം ഒരു തീരാനഷ്ടമാണ്.

ഗവര്‍ണ്ണറുടെ ഗാംഭീര്യമാര്‍ന്ന സാന്നിദ്ധ്യമായും ഗോവന്‍ രാജ്ഭവന്റെ പൂമുഖത്തുനിന്ന് സന്ദര്‍ശകരെ വിരുന്നുകാരിയായിത്തന്നെ സ്വീകരിക്കുന്ന ഒരു വീട്ടമ്മയുടെ റോളിലും ഞാനവരെ കണ്ടിട്ടുണ്ട്. 2016 ജനുവരിയില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി, മാതൃസമിതി നടത്തിയ ‘സ്ത്രീ സ്വാഭിമാന്‍ യാത്ര’യുടെ ഉദ്ഘാടനത്തിന് കാസര്‍കോട് അനന്തപുരം ക്ഷേത്രാങ്കണത്തിലേയ്‌ക്ക് എത്തണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ പോയതായിരുന്നു അന്ന്. മാതൃസമിതി സംസ്ഥാനാദ്ധ്യക്ഷയായിരുന്ന പ്രഫ.വി.ടി. രമയ്‌ക്കൊപ്പമായിരുന്നു രാജ്ഭവനില്‍ പോയത്. പുഞ്ചിരിച്ച് മാത്രം കാണുന്ന, എന്നാല്‍ ഗാംഭീര്യവും ആത്മവിശ്വാസവും നിറഞ്ഞ ആ മുഖം എപ്പോഴും ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായി തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുമായിരുന്നു. അന്ന് മൃദുലാജിയുമായി നടത്തിയ അഭിമുഖം ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്നാ ഇത്തരിനേരം കൊണ്ട് ലഭിച്ചത് മറക്കാനാവാത്ത മാതൃസ്‌നേഹത്തിന്റെ നീരുറവായിരുന്നു. പിന്നീട് ജനുവരി 24 ന് അനന്തപുരത്ത് എത്തിയപ്പോള്‍ ഗവര്‍ണ്ണറായ മൃദുലാസിഹ്നയുടെ പ്രഭാഷണം പരിഭാഷപ്പെടുത്താന്‍ സാധിച്ചു എന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

എഴുത്തിന്റെ മേഖലയിലെ മഹാരാജ്ഞി തന്നെയായിരുന്നു എന്നും അവര്‍. സാധാരണ ജനങ്ങളുടെ ജീവിത സന്ദര്‍ഭങ്ങളെ അസാധാരണമാം വിധം ഹൃദയസ്പര്‍ശിയാക്കി മാറ്റാനുള്ള സര്‍ഗ്ഗാത്മകതയാണ് അവരുടെ എഴുത്തിന്റെ കരുത്ത്. നാട്ടിന്‍പുറത്തുകാരുടെ ആവലാതികളും, വേവലാതികളും, പകപ്പുമെല്ലാം ആ എഴുത്തില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. മൃദുലാജിയുടെ കഥകളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അബലകള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പോന്നതായിരുന്നു. മനുഷ്യജീവിതത്തിന്റെ ഭാവപരിവേഷങ്ങളെയായിരുന്നു അവരുടെ പ്രമേയം. ഭാരതവും ഭാരത സംസ്‌കാരവും സനാതനമാണ് എന്ന നേരറിവായിരുന്നു അവരുടെ എഴുത്തിലൂടെ തെളിഞ്ഞത്. വിവിധ ഭാഷകളിലേക്ക് അവരുടെ സര്‍ഗ്ഗാവിഷ്‌കാരം പരിഭാഷയായി പുറത്തിറങ്ങി. ” ഏക് ദിയാകേ ദീവാലി” (ഒരു ദീപനാളത്തിന്റെ ദീപാവലി) ഏറെ ഹൃദയസ്പര്‍ശിയായ ഒരുചെറുകഥയാണ്. ആ കഥയിലെ സ്‌നേഹത്തിന്റെ ആഴവും ആര്‍ദ്രതയും നമ്മുടെ മനസ്സിനെയും ഈറനണിയിക്കുന്നു.46 ലധികം ഗ്രന്ഥങ്ങള്‍ ഇവരുടേതായിട്ടുണ്ട്. സമൂഹത്തിനുവേണ്ടത് സ്ത്രീ ശാക്തീകരണവും പുരുഷ ശാക്തീകരണവുമല്ല  മറിച്ചു   കുടുംബ ശാക്തീകരണവുമാണെന്ന് ഉറച്ച അഭിപ്രായമായിരുന്നു അവര്‍ക്ക്. ഫെമിനിസ്റ്റ് അല്ല ഫാമിലിയിസ്റ്റാണ് താന്‍ എന്ന് അവര്‍ ഉറക്കെ പറഞ്ഞു.  എട്ടാം വയസ്സു മുതല്‍ ആരംഭിച്ച ഹോസ്റ്റല്‍ ജീവിതം മൃദുലാജി യുടെ തുടര്‍ന്നുള്ള യാത്രകളെ കെട്ടുറപ്പുള്ളതാക്കി.  അധ്യാപികയായും, പ്രിന്‍സിപ്പലായും വിദ്യാഭ്യാസരംഗത്ത് ഏറെക്കാലം. പിന്നീട് ജനസംഘത്തിന്റെയും ബിജെപിയുടെയും മഹിളാമോര്‍ച്ചയുടെയും അമരത്തേക്ക് 1942 നവംബര്‍ 27 മുതല്‍ 2020 നവംബര്‍ 18 വരെയുള്ള ആ  ജീവിതം കേവലം 77 വര്‍ഷത്തെ പ്രയാണമായിരുന്നില്ല മറിച്ച്  പ്രവര്‍ത്തന ചാതുര്യത്തിന്റെയും എഴുത്തിന്റെയും ഭരണവൈദഗ്‌ദ്ധ്യത്തിന്റെയും അശ്വമേധമായിരുന്നു.

ഡോ. ലക്ഷ്മി വിജയന്‍ വി.ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.