വൈക്കം: വൈക്കത്തഷ്ടമി, ഉദയനാപുരം തൃക്കാര്‍ത്തിക എന്നിവയ്ക്ക് ഓരോ ആനകളെ വീതം അനുവദിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും ഇത് ധര്‍മ്മത്തിന്റെ വിജയമാണെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി. ഇതോടെ അഷ്ടമിയാഘോഷങ്ങളുടെ വിട പറച്ചില് ചടങ്ങ് ആചാരലംഘനമുണ്ടാകാതെ നടത്താന്‍ കഴിയും.
കഴിഞ്ഞ മുപ്പതു ദിവസമായി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ ആവശ്യമുന്നയിച്ച് നാമജപയജ്ഞം നടത്തിവന്ന ഭക്തജനങ്ങളുടെ വിജയം കൂടിയാണിത്. തുടര്‍ച്ചയായി വൈക്കം ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. കൊറോണയുടെ പേരില്‍ ആചാരങ്ങള്‍ അട്ടിമറിക്കുവാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിന് ഒടുവില്‍ ഭക്തജനവികാരം മാനിക്കേണ്ടി വന്നുവെന്ന് ഹിന്ദുഐക്യവേദി രാജേഷ് നട്ടാശ്ശേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: