കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും അഞ്ച് കിലോയോളം കഞ്ചാവും കൊല്ലത്ത് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍.ആറ്റിങ്ങല്‍ നിന്നും മൂന്നരക്കോടിയോളം വിലവരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടികൂടിയതിന്റെ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സേറ്ററ്റ് എക്സൈസ് എന്ഫോഴ്മെന്റ്റ് സ്ക്വാഡ് ഇവരെ പിടികൂടുന്നത്. ഹാഷിഷ് ഓയിലുമായി ത്രിശൂര്‍ സ്വദേശിയായ സിറാജിനെയും, കൊല്ലം ചവറ സ്വദേശിയായ അഖില്‍ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസറ്റ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: