തിരുവനന്തപുരം: വിവാഹവേദിയില്‍ നിന്ന് നവദമ്പതികള്‍ ഇറങ്ങിയത് സ്വന്തം സ്ഥാനാര്‍ത്ഥിക്കായി വോട്ട്അഭ്യര്ത്ഥിക്കാന്. പാപ്പനംകോടാണ് ഈ വ്യത്യസ്ഥസംഭവം അരങ്ങേറിയത്. ഇന്നു രാവിലെ പാപ്പനംകോട്വെച്ചാണ് പുണര്തത്തില് ഉദയകുമാറിന്റെയും ഗീതയുടെയും മകള്‍ നീതുവും തച്ചോട്ട്കാവ് സ്വദേശി കിച്ചുവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ഉടന്‍ ഇരുവരും തിരുവനന്തപുരം കോര്‍പറേഷനിലെ മേലാംകോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് വോട്ട് അഭ്യര്‍ത്ഥിച്ച് കതിര് മണ്ഡപത്തില്‍ നിന്നും ഇറങ്ങിയത്. വിവാഹത്തിന് പങ്കെടുത്തവര്‍ക്കും, പ്രചരണത്തിനിറങ്ങിയവര്ക്കും ഇത് പുതിയ അനുഭവമായി. വരന്റെ കുടുംബ സുഹൃത്താണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീദേവി.
കോര്‍പറേഷനിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് മേലാംകോട്. കഴിഞ്ഞതവണ പാപ്പനംകോട് സജി 2400 വോട്ട് ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി യുടെ ഉരുക്ക് കോട്ടയാണ് മേലാകോട്. ഇതു നിലനിര്‍ത്താനായി വന്‍ പ്രചരണമാണ് ബിജെപി വാര്‍ഡില്‍ നടത്തുന്നത്. വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായിമാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള നവദമ്പതികളുടെ വോട്ടഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീദേവി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നവദമ്പതികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: