തൃശൂര്‍: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ജില്ലയില്‍ ദേശീയ ജനാധിപത്യ സഖ്യം ഉജ്ജ്വല വിജയം നേടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാര്‍. ജില്ലയില്‍ മത്സരം നടക്കുന്ന 2036 സീറ്റിലും ദേശീയ ജനാധിപത്യ സഖ്യം മത്സരിക്കും.
സീറ്റ് വിഭജന ചര്‍ച്ചകള്‍ തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കി മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 90% സീറ്റിലും പത്രിക നല്കി കഴിഞ്ഞു. ശേഷിക്കുന്ന സീറ്റുകളില്‍ 19ന് നോമിനേഷന് നല്‍കും. പരിശോധനയ്ക്ക് ശേഷം 21 മുതല്‍ കണ്‍വെന്‍ഷനുകളോടെ പ്രചരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കും. സംസ്ഥാന-ദേശീയ നേതാക്കള്‍ ജില്ലയില്‍ പ്രചരണത്തിനെത്തും.
ഇടത്-വലത് മുന്നണികള്‍ക്കെതിരെ ജനവികാരം പ്രകടമാണെന്നും ഈ തെരെഞ്ഞെടുപ്പോടെ ഏറ്റവും കൂടുതല്‍ സീറ്റും ഏറ്റവും കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണവും നേടുന്ന ഏറ്റവും വലിയ മുന്നണിയായി എന്‍ഡിഎ മാറുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: