ശബരിമലയിലെ മേല്‍ശാന്തിമാര്‍’പുറപ്പെടാ ശാന്തി’ യെന്ന് അറിയപ്പെടുന്നത് 1995 മുതലാണ്. ഒരു മണ്ഡലകാലം മുതല്‍ അടുത്ത മണ്ഡലകാലം പിറക്കും വരെ സന്നിധാനത്ത് എല്ലാമെല്ലാം അയ്യപ്പനായി സമര്‍പ്പിക്കുന്ന ഒരു വര്‍ഷം. ആ കാലയളവില്‍ അവര്‍ക്ക് വീടും നാടുമെല്ലാം അയ്യന്റെ പൂങ്കാവനമാണ്.
മാവേലിക്കര കണ്ടിയൂര്‍ നീലമന ഇല്ലത്തെ ഗോവിന്ദന് നമ്പൂതിരിക്കായിരുന്നു ആദ്യപുറപ്പെടാ ശാന്തിയാകാനുള്ള നിയോഗം.
അത് തനിക്ക് അയ്യപ്പന് കനിഞ്ഞരുളിയതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിനിടവരുത്തിയ സാഹചര്യവും പിന്നീടുള്ള അനുഭവങ്ങളും ഗോവിന്ദന് നമ്പൂതിരി ഓര്‍ക്കുന്നു:
ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കെ 1995 ല്‍ ശബരിമല കീഴ്ശാന്തിയായി നിയോഗിക്കപ്പെട്ടു. ചുമതലയേല്‍ക്കാന്‍ സന്നിധാനത്ത് എത്തിയപ്പോള്‍ അന്ന് അവിടെ കീഴ്ശാന്തിയായിരുന്നയാള് കോടതിയില്‍ പോയി സ്റ്റേ വാങ്ങി. അവിടെ നിന്ന് വേദനയോടെയാണ് മടങ്ങിയത്. ആ നോവ് അയ്യപ്പന് അറിഞ്ഞു കാണും. അതേ വര്‍ഷമായിരുന്നു പുറപ്പെടാശാന്തി സംവിധാനം നിലവില്‍ വന്നത്. ശാന്തിയെ തെരഞ്ഞെടുക്കാന്‍ നറുക്കെടുപ്പു കഴിഞ്ഞു. ആ സൗഭാഗ്യം തേടിയെത്തിയത് ഗോവിന്ദന് നമ്പൂതിരിയെ. വൃശ്ചികം ഒന്നിന് ചുമതലയേറ്റു. അന്ന് പ്രായം 38. ശബരിമലയിലെ ഏറ്റവും പ്രായം കുറഞ്ഞ മേല്‍ശാന്തി.
പിന്നീട് ഒരു വര്‍ഷം അയ്യപ്പന്റെ പാവനഭൂമിയില്‍ താമസം. പമ്പയിലായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. സഹായികളായി രണ്ടുപേരും ഒരു ടെലിഫോണും. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനം. രാത്രിയില്‍ പുലികളും കാട്ടാനകളും ഇറങ്ങും. നേരില്‍ കണ്ട അനുഭവവുമുണ്ട്. പക്ഷേ കാത്തുരക്ഷിക്കാന്‍ അയ്യപ്പനുണ്ടായിരുന്നു. കഴുതപ്പുറത്തായിരുന്നു അന്ന് ചരക്കുകളെല്ലാം എത്തിയിരുന്നത്. ഇന്നത് ട്രക്കുകള്‍ക്ക് വഴിമാറി. പരമ്പരാഗതമായി പാകം ചെയ്തിരുന്ന അപ്പവും അരവണയും യന്ത്രോപകരണങ്ങളിലൂടെയായി.
അക്കാലത്തെ അപേക്ഷിച്ച് വ്രതാനുഷ്ഠാനങ്ങളില്‍ മാറ്റം വന്നെങ്കിലും ആശാവഹമായൊരു മാറ്റം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തുന്നു. വീടുകളിലും കേരളത്തിലെ ക്ഷേത്രങ്ങളിലും മാത്രമൊതുങ്ങിയിരുന്ന അയ്യപ്പ ഭജനകളും മറ്റും ഇന്ന് അതിര്‍ത്തി വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. അയ്യപ്പന്റെ ഖ്യാതി ലോകമെങ്ങും നിറയുന്നതിന്റെ ശുഭസൂചകം.
പുറപ്പെടാ ശാന്തിയായ കാലത്ത് മറ്റൊരു ഭാഗ്യം കൂടി സിദ്ധിച്ചു. നട തുറക്കുന്ന ദിവസങ്ങളില്‍ ഭജനയിരിക്കാന് പ്രസിദ്ധ ജ്യോതിഷിയായിരുന്ന കോറോത്ത് ബാലകൃഷ്ണ മേനോന് വന്നത് ആയിടയ്ക്കാണ്. സന്നി ഭേദമാകാനായിരുന്നു അത്. വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.പകരം അദ്ദേഹത്തില്‍ നിന്ന് ജേ്യാതിഷം പഠിച്ചു. അയ്യപ്പന്റെ അനുഗ്രഹത്താല്‍ അസുഖം ഭേദമായാണ് ബാലകൃഷ്ണ മേനോന് മടങ്ങിയത്.
ഓര്‍മകളില്‍ അങ്ങനെയങ്ങനെ കാരുണ്യമൂര്‍ത്തിയായ അയ്യപ്പനും സന്നിധാനവും നിറയുകയാണ്…
ഗോവിന്ദന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: