Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുറ്റാന്വേഷണത്തില്‍ ഫോറന്‍സിക്ക് സയന്‍സിന്റെ അനിവാര്യത

സാഹചര്യങ്ങള്‍ക്കനുസൃതമായി തെളിവുകള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ലാബുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന കസ്റ്റഡി ശൃംഖല കൃത്യമായി ചെയ്യാനുള്ള കഴിവും അറിവും ഫോറന്‍സിക് വിദ്യാര്‍ത്ഥികള്‍ക്കുള്ളതുപോലെ മറ്റൊരാള്‍ക്കും കഴിയില്ല. പരിശീലനം ലഭിച്ചവരെ മാറ്റിനിര്‍ത്തിയാല്‍ കേസ് അന്വേഷണം അശാസ്ത്രീയമാകുന്നു.പ്രായോഗികമായി ചിന്തിച്ചാല്‍, കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനും നീതി നിര്‍വഹണത്തിനും ഉതകുന്ന മികച്ച രാജ്യമായി മാറാന്‍ ഈ ശാസ്ത്ര ശാഖയിലൂടെ നമ്മുടെ ഇന്ത്യക്ക് സാധിക്കും.

ആതിര രാജേഷ് കുമാർ by ആതിര രാജേഷ് കുമാർ
Nov 18, 2020, 05:28 pm IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ (NJDG) രേഖകള്‍ പ്രകാരം തെളിയിക്കപ്പെടാത്ത കേസുകള്‍ എണ്ണിത്തിട്ടപ്പെടുത്തുവാനാവാത്ത വിധത്തിലാണ്. ഇന്ത്യന്‍ കോടതികളില്‍ നാലു കോടിയിലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രേഖപ്പെടുത്താത്തത് അതിലേറെയും. എന്നാല്‍ ഇതില്‍ തെളിയിക്കപ്പെട്ടതും നീതി ലഭിച്ചതുമായ കേസുകള്‍ വളരെ വിരളവും.

2019 ഡിസംബര്‍ വരെയുള്ള കണക്കുപ്രകാരം കോടതികളില്‍ ഒരു ലക്ഷം പൗരന്മാര്‍ക്ക് 2412 കേസുകള്‍ എന്ന തോതില്‍ രേഖപ്പെടുത്തുന്നു. അവികസിതമായ കുറ്റാന്വേഷണവും തെളിയിക്കപ്പെടാനുള്ള കാലതാമസവും കുറ്റവാളികളെയും കുറ്റകൃത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ഇരകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

മാറ്റങ്ങള്‍ അനിവാര്യം  

ഈ സാഹചര്യത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിവുള്ള ഒരേയൊരു മേഖലയാണ് ഫോറന്‍സിക് സയന്‍സ്. ശാസ്ത്രീയമായ അന്വേഷണമാണ് ഫോറന്‍സിക്കിന്റെ പ്രത്യേകത. അന്വേഷണത്തിലെ കൃത്യത ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്താനാകും. ഊഹാപോഹങ്ങളെ മാറ്റിനിര്‍ത്തി, തെളിവുകളെ കരുവാക്കി അന്വേഷണം ശരിയായ നിലയില്‍, സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഫോറന്‍സിക്കിനു മാത്രമേ സാധിക്കൂ.

ചാക്കോ വധക്കേസ്, സിസ്റ്റര്‍ അഭയ വധക്കേസ്, കൂടത്തായി കൊലപാതകം, പോത്തന്‍കോട് കൊലപാതകം, സുനന്ദ പുഷ്‌കര്‍ കേസ് ഇതെല്ലാം പൂര്‍ത്തിയാക്കിയ കേസുകളുടെ ഒരു ഭാഗം മാത്രം. പ്രായോഗികമായി ചിന്തിച്ചാല്‍, കുറ്റകൃത്യങ്ങള്‍ കുറയ്‌ക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനും നീതി നിര്‍വ്വഹണത്തിനും ഉതകുന്ന മികച്ച രാജ്യമായി മാറാന്‍ ഈ ശാസ്ത്ര ശാഖയിലൂടെ  ഇന്ത്യക്ക് സാധിക്കും.

ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഫോറന്‍സിക്  

ഇന്ത്യയില്‍ വിഷ്വല്‍ മീഡിയയുടെ സ്വാധീനം ചെറുതൊന്നുമല്ല. കഴിഞ്ഞ കുറച്ചു കാലമായി സിനിമകളിലും വെബ് സീരീസുകളിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്ന ഫോറന്‍സിക് സയന്‍സ് കേവലം സാങ്കല്‍പ്പികവും യാഥാര്‍ത്ഥ്യമല്ലാത്തതുമായ തലങ്ങളിലേക്ക് മാറ്റപ്പെടുന്നു. ഫോറന്‍സിക് ലാബുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണെങ്കിലും പരിമിതവും അംഗീകരിക്കപ്പെടാത്തതുമായ സാഹചര്യം ഇതിനെ ഒരു ചടങ്ങ് മാത്രമായി സമൂഹം വിലയിരുത്തുന്നു.

ഏതൊരു കുറ്റകൃത്യവും പരിഹരിക്കുന്നതിന് തെളിവുകളുടെ ലഭ്യതയും കൃത്യതയും നിര്‍ണായകമാണ്. എഡ്മണ്ട് ലോക്കാര്‍ഡിന്റെ തത്വമനുസരിച്ച് ‘രണ്ടു വസ്തുക്കളോ വസ്തുതകളോ പരസ്പരം ബന്ധപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും തെളിവുകളും കൈമാറ്റം ചെയ്യപ്പെടുന്നു.’ കൃത്യമായ തെളിവ് ശേഖരണത്തിനും നിഷ്പക്ഷവും ശാസ്ത്രീയവും നീതിപരവുമായ അന്വേഷണത്തിനും ഫോറന്‍സിക് ശാഖയ്‌ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഓരോ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് യൂണിറ്റിന്റെ പ്രാധാന്യം ഇത് വെളിവാക്കുന്നു.

ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നു. ആറായിരത്തോളം ഫോറന്‍സിക് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും ലാബുകളിലേക്കുള്ള നിയമനം കാത്തിരിക്കുന്നു. 15,000 പൊലീസ് സ്റ്റേഷനുകളും 85 ലധികം ഫോറന്‍സിക് ലാബുകളുള്ള നമ്മുടെ രാജ്യത്ത് മന്ദീഭവിക്കുന്ന നിയമനം ചോദ്യം ചെയ്യപ്പെടേണ്ടതാണ.് എന്നാല്‍ നിയമന യോഗ്യതയില്‍ മറ്റു വിഷയങ്ങളില്‍ ബിരുദം ഉള്ളവരെ ഉള്‍പ്പെടുത്തുന്നതും നിയമിക്കുന്നതും എഞ്ചിനീയര്‍മാരെ കൊണ്ട് രോഗിയെ ചികിത്സിപ്പിക്കുന്നത് പോലെയല്ലേ?  

ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥികളോട് അവഗണന  

ഫോറന്‍സിക് സയന്‍സിനോടും ഫോറന്‍സിക് വിദ്യാര്‍ത്ഥികളോടും ഉള്ള നിസ്സഹകരണ മനോഭാവം ഇന്ത്യയുടെ ഭാവിയെ നശിപ്പിക്കുന്നു. ഈ ശാസ്ത്രശാഖയുടെ ആവശ്യകത മനസ്സിലാക്കിയാല്‍ അവരോടുള്ള അവഗണന കുറയ്‌ക്കാനും അവരെ അംഗീകരിക്കാനും സാധിക്കും സാഹചര്യങ്ങള്‍ക്കനുസൃതമായി തെളിവുകള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ലാബുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന കസ്റ്റഡി ശൃംഖല കൃത്യമായി ചെയ്യാനുള്ള കഴിവും അറിവും ഫോറന്‍സിക് വിദ്യാര്‍ത്ഥികള്‍ക്കുള്ളതുപോലെ മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ല. പരിശീലനം ലഭിച്ചവരെ മാറ്റിനിര്‍ത്തിയാല്‍ കേസ് അന്വേഷണം അശാസ്ത്രീയമാകുന്നു. ഇത്തരം തെളിവുകളെ  

അംഗീകരിക്കാന്‍ കോടതിക്ക് സാധ്യമാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ കേസിന്റെ നടത്തിപ്പിനെയും കേസ് അന്വേഷണത്തെയും നീതി ലഭ്യതയെയും തടസ്സപ്പെടുത്തി കാലതാമസം ഉണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കാന്‍ അനിവാര്യമായ നടപടികള്‍ ഭരണകൂടങ്ങള്‍ കൈക്കൊള്ളേണ്ടതാണ്.

ഫോറന്‍സിക് സയന്‍സ് തികച്ചും അനിവാര്യമായതിനാല്‍ അന്വേഷണത്തിന്റെ പ്രധാന ഭാഗമായി ഇതിനെ ഉള്‍പ്പെടുത്തുകയും ഓരോ പോലീസ് സ്റ്റേഷനുകളിലും ഫോറന്‍സിക് ടീമിനെ ലഭ്യമാക്കി അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. നിര്‍ണായക തെളിവുകള്‍ കണ്ടെത്തേണ്ട കേസുകളില്‍ ഫോറന്‍സിക്ക് വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്ന കാര്യത്തില്‍ പ്രാധാന്യം നല്‍കണം.

ലാബുകളിലെ നിയമനങ്ങളില്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കുകയും ലാബുകളില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുകയും ഫോറന്‍സിക് ലബോറട്ടറി ഒരു സ്വതന്ത്രശാഖയായി മാറ്റുകയും ചെയ്താല്‍ കേസന്വേഷണത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉറപ്പാണ്.

Tags: keralaപോലീസ്അന്വേഷണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

Kerala

ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടികേരളം; എതിര്‍ത്ത് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

നഗിന്‍ദാസും കുടുംബവും ഊട്ടിയിലെ വീട്ടില്‍

വിഭജനാന്തരം ഒരു ജീവിതം

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

സ്വന്തം രാജ്യത്തെയും, സർക്കാരിനെയുമാണ് നമ്മൾ വിശ്വസിക്കേണ്ടത് ; പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങളെയല്ല : ഇർഫാൻ പത്താൻ

സംസ്‌കൃതവും എഴുത്തും ജയലക്ഷ്മി ടീച്ചറിന്റെ കൂട്ടുകാര്‍

കവിത: തൊടരുത് മക്കളെ….

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

ജന്മഭൂമി സുവര്‍ണ ജൂബിലി: മഴവില്‍കുളിരഴകുവിടര്‍ത്തി സംഗീതനൃത്ത നിശ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച്  ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞത്തില്‍ നിന്ന്‌

അനന്തപുരി 5000; കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്ന വിപ്ലവം

ജന്മഭൂമി സൂവര്‍ണ ജൂബിലി വേദിയില്‍ സക്ഷമയുടെ കലാവിരുന്ന്‌

സക്ഷമ കലാഞ്ജലി; ഈശ്വരന്‍ തൊട്ട പ്രതിഭകളുടെ വിരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies