വടകര: തദ്ദേശ തെരഞ്ഞടുപ്പില്‍ ഐഎന്‍ടിയുസിയെ പരിഗണികാത്തതില് പ്രതിഷേധിച്ച് പ്രചാരണത്തില്‍ നിന്ന് വിട്ട് നില്ക്കാന് ഐഎന്‍ടിയുസി നിയോജക മണ്ഡലം റീജണല്‍ കമ്മറ്റി യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍ നിന്ന് പേര് നിര്‍ദ്ദേശിച്ചവര്‍ക്ക് സീറ്റ് നല്‍കിയില്ലെന്നാണ് പരാതി. ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് രന്‍ജിത്ത് കണ്ണോത്തിന് പോലും സീറ്റ് നല്‍കിയിട്ടില്ല.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ ചോളം വയല്‍ ആണ് ഐഎന്‍ടിയുസി റീജനല്‍ പ്രസിഡന്റിനു വേണ്ടി ചോദിച്ചത്. ചോളം വയല്വാര്ഡ് മീറ്റിങ്ങില്‍ പേര് പ്രഖ്യാപിച്ചെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റും ഐഎന്‍ടിയുസി ജില്ല പ്രസിഡന്റും ആവശ്യപ്പെട്ടിട്ട് പോലും വടകരയിലെ ചില നേതാക്കള്‍ ചേര്‍ന്ന് സീറ്റ് നിഷേധിക്കുകയായിരുന്നു.
ഇതേവരെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് കാരനായിരുന്ന രന്‍ജിത്ത് കണ്ണോത്ത് ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ലെന്ന് പറഞ്ഞാണ് സീറ്റ് നിഷേധിച്ചത്. വടകരയിലെ ചില നേതാക്കളുടെ പേരില്‍ കെപിസിസി ക്ക് പരാതി നല്‍കാനും യോഗം തിരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: