മുംബൈ: രാജ്യത്ത് നിലവില്‍ വന്ന പുതിയ കര്‍ഷക നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആദ്യ നടപടി മഹാരാഷ്ട്രയിലെന്ന് റിപ്പോര്‍ട്ട്. ഉത്പന്നം വാങ്ങിയശേഷം നിശ്ചിത ദിവസനത്തിനുള്ളില്‍ പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകനായ ജിതേന്ദ്ര ഭോയിയുടെ പാരാതിയില്‍ അധികൃതര്‍ രണ്ടു വ്യാപാരികൾക്കെതിരെ കേസ് എടുത്തു.
കര്‍ഷകനില്‍നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളുടെ വില മൂന്നു ദിവസത്തിനകം കൈമാറണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് നടപടി. 2,85,000 രൂപയാണ് ഹാജരാക്കിയ രേഖകള്‍ പ്രകാരം ജിതേന്ദ്രഭോയിക്ക് ലഭിക്കാനുണ്ടായിരുന്നത്. ചോളമാണ് 25,000 രൂപ മുന്‍കൂര്‍ വാങ്ങി ജിതേന്ദ്ര മധ്യപ്രദേശിലെ വ്യാപാരികള്‍ക്ക് വിറ്റത്.
15 ദിവസത്തിനുള്ളില്‍ ബാക്കി പണം നല്‍കുമെന്ന വ്യവസ്ഥയിലായിരുന്നു കച്ചവടം. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ബാക്കി തുക ലഭിക്കാതായതോടെ, പുതിയ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് മറ്റുള്ളവരില്‍നിന്ന് മനസിലാക്കിയ ജിതേന്ദ്ര അധികൃതരെ സമീപിക്കുകയായിരുന്നു.
കുടിശിക ലഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍ ജിതേന്ദ്ര. പുതിയ നിയമത്തിലൂടെ കര്‍ഷക ആത്മഹത്യകള്‍ ഒഴിവാകുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ സംഭവം. നേരത്തേ ഇത്തരത്തിലുള്ള നിയമപരിരക്ഷയൊന്നും കര്‍ഷകര്‍ക്കുണ്ടായിരുന്നില്ല. ഇതുമൂലം വില്‍ക്കുന്ന ഉത്പന്നങ്ങളുടെ വില കൃത്യസമയത്ത് ലഭിക്കാതെ നിരവധി കര്‍ഷകര്‍ കടക്കെണിയിലായി ആത്മ ചെയ്തിരുന്നു.
സെപ്റ്റംബറില്‍ നടപ്പാക്കിയ കര്‍ഷക നിയമത്തിനെതിരെ ഇപ്പോഴും വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം തടയാനും ലക്ഷ്യമിട്ടാണ് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: