കാസര്‍കോഡ് : ഫാഷന്‍ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.സി കമറുദ്ദീന് എംഎല്‍എയ്ക്ക് ശാരീരിക അസ്വാസ്ഥ്യം. ജയിലില്‍ കഴിയുന്നതിന് ഇടയിലാണ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാല്‍ എംഎല്‍എയെ വീണ്ടും കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റി. അതിനിടെ എം.സി. കമറുദ്ദീനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ അപേക്ഷ ഹൊസ്ദുര്‍ഗ് കോടതി ഇന്ന് പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കമറുദ്ദീനെ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഇതുവര 71 കേസുകളിലാണ് എംഎല്‍എയെ പ്രതിചേര്‍ത്തിരിക്കുന്നത്. എന്നാല്‍ കേസിലെ ഒന്നാം പ്രതി പൂക്കോയ ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: