തിരുവനന്തപുരം: കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഗവര്‍ണര്‍ക്ക് നല്കാന് അയച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ധനമന്ത്രി ഡോ. തോമസ് ഐസക് ചോര്‍ത്തിയതു തന്നെ. ഗവര്‍ണര്‍ക്ക് നല്കാന് സര്‍ക്കാരിനെ എല്പ്പിച്ചത് നിയമസഭയില്‍ വയ്ക്കാനുള്ള അന്തിമ റിപ്പോര്‍ട്ടെന്നും സിഎജി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ കരടെന്നു പറഞ്ഞ് ഐസക്ക് പുറത്തുവിട്ടത് ഗവര്‍ണര്‍ക്ക് അയച്ച യഥാര്‍ഥ റിപ്പോര്‍ട്ട് തന്നെയാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭരണഘടനയുടെ 151-ാം അനുച്ഛേദപ്രകാരം നിയമസഭയില്‍ വയ്ക്കാനുള്ള സംസ്ഥാനത്തിന്റെ 2019ലെ സാമ്പത്തിക അവലോകന ഓഡിറ്റ് റിപ്പോര്‍ട്ട് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കണം. അതിന് നവംബര്‍ ആറിന് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയച്ചു എന്നാണ് സിഎജിയിലെ സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ വി.എസ്.സുനിലിന്റെ പത്രക്കുറിപ്പ്. സിഎജി ഒപ്പിട്ട അസല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുക നിയമസഭയില്‍ വയ്ക്കുമ്പോള്‍ മാത്രമാണ്. നിയമസഭയില്‍ വയ്ക്കാന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് നല്കാന് ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിന് അയയ്ക്കും. ഇതാണ് ഇപ്പോള്‍ പൊട്ടിച്ച് വായിച്ചത്. സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട ഐസക് കടുത്ത ഭരണഘടനാ ലംഘനമാണ് നടത്തിയത്. ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കണമെന്ന നിയമവും ലംഘിച്ചു.
റിപ്പോര്‍ട്ട് ചോര്‍ത്തിയ തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. നിയമസഭയുടെ അവകാശങ്ങളും സിഎജി റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകതയും ലംഘിച്ചുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് സഭയില്‍ എത്തും വരെ രഹസ്യമായി സൂക്ഷിക്കേണ്ടത് ധനമന്ത്രിയാണ്. ധനകാര്യ സെക്രട്ടറിക്ക് രഹസ്യമായി സിഎജി കൈമാറിയ റിപ്പോര്‍ട്ട് മന്ത്രി ചോര്‍ത്തിയത് ഗുരുതരമാണ്. ഭരണഘടനയുടെ 148 മുതല്‍ 151 വരെയുള്ള വകുപ്പുകളുടെ ലംഘനമാണിത്. സിഎജി റിപ്പോര്‍ട്ടുകളുടെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന സിഎജിയുടെ 2013 ജൂലൈ 17 ലെ സര്‍ക്കുലറും ധനമന്ത്രി ലംഘിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വി.ഡി. സതീശന് നല്കിയ അവകാശ ലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനിടെ കിഫ്ബിയുടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ തെളിവും പുറത്തായി. കിഫ്ബിയുടെ ഓഡിറ്റിങ് നല്‍കിയത് സ്വര്ണ്ണടക്കത്തുമായി ബന്ധപ്പെട്ട് കുരുക്കിലായ, വേണുഗോപാലാണെന്നാണ് പുറത്തു വന്നിട്ടുള്ളത്. ശിവശങ്കറിന്റെ വലം കൈയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലാണ് സ്വപ്നയ്ക്കും ശിവശങ്കറിനും കോഴ സൂക്ഷിക്കാന്‍ ലോക്കര്‍ എടുത്തു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: