മലപ്പുറം: മദ്രസാ വിദ്യാര്‍ഥികള്‍ വെളുത്ത നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിക്കണമെന്ന് ഉത്തരവ്. കറുപ്പു നിറത്തിലുള്ള മുഖ മക്കനയും പര്‍ദയും ധരിച്ച കുട്ടികളെ റോഡിലൂടെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു കാണാന്‍ ബുദ്ധിമുട്ടായതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇതു തടയാനാണ് പുതിയ ഉത്തരവ് ബാലാവകാശ കമ്മീഷന് പുറത്തിറക്കിയത്.
രാവിലെയും രാത്രിയും മദ്രസയില്‍ പോകുന്ന കുട്ടികള്‍ ഈ യൂണിഫോം കര്‍ശനമായും ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജോയിന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പത്രപ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്.
കറുത്ത മുഖമക്കനയും പര്‍ദയും ധരിച്ച് കുട്ടികള്‍ പോകുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് പെടാറില്ല. ഇത് അപകടത്തിന് കാരണമാകും. അതിനാലാണ് വെള്ള മുഖമക്കനയും പര്‍ദയും ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് കമ്മീഷന് പറഞ്ഞു. കറുത്ത വസ്ത്രം ധരിക്കുന്നതിനു പകരം വെളുത്ത വസ്ത്രം ധരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുമെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുമെന്നും ബാലാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: