കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ കടുത്ത വിമര്‍ശനുമായി സര്‍ക്കാര്‍. പല ചോദ്യങ്ങളും നടിയെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ക്രോസ് വിസ്താരം നീണ്ടുപോയിട്ടും കോടതി ഇടപെട്ടില്ല. പീഡനകേസുകളിലെ ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണകോടതിയില്‍ ലംഘിക്കപ്പെട്ടു. ഇക്കാര്യം പ്രോസിക്യൂഷന് ചൂട്ടിക്കാട്ടിയെങ്കിലും പരിഗണിച്ചില്ല.
രഹസ്യവിചാരണയുടെ അന്തസത്ത തകര്‍ക്കുന്ന തരത്തിലായിരുന്നു പലപ്പോഴും വിചാരണ കോടതിയുടെ നപടിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണ കോടതി പെരുമാറിയത്. വനിതാ ജഡ്ജിയായിട്ടുകൂടി ഇരയുടെ അവസ്ഥ മനസിലാക്കിയില്ല.
പരാതിയുയര്‍ന്നപ്പോള്‍ തന്നെ വിചാരണ നിര്‍ത്തിവച്ച് ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്. പകരം ഈ കോടതി തന്നെ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കിയെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്കുപോലും വിചാരണക്കോടതി അനുമതി നല്‍കിയെന്ന് ഇരയും ഇന്ന് ഹൈക്കോടതിയില്‍ പറഞ്ഞു.
നാല്പതോളം അഭിഭാഷകര്‍ക്കു മുമ്പിലാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരംപറയേണ്ടിവന്നത്. കോടതിമുറിയില്‍ കരയുന്ന സാഹചര്യങ്ങള്പോലുമുണ്ടായെന്ന് നടി പറഞ്ഞു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കേസ് വിധിപറയാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: