അടിമാലി: റോഡരികില്‍ മാലിന്യം തള്ളിയ ടാങ്കര്‍ ലോറി വനപാലക സംഘം പിടികൂടി. മൂന്ന് പേര് പിടിയില്‍, ടാങ്കര്‍ ലോറിയും കസ്റ്റഡിയിലെടുത്തു. നേര്യമംഗലം 46 ഏക്കര്‍ കോളനി ഭാഗത്ത് സംസ്ഥാന പാതയിലാണ് ടാങ്കര്‍ ലോറിയിലെത്തിച്ച മത്സ്യ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചത്.
എറണാകുളം പഴത്തോട്ടം പാറപ്പുറം ഫ്രാന്‍സീസ്, ഏഴുപുറം മഞ്ഞിക്കുഴി രാജേഷ്, പട്ടിമറ്റം കുമ്മാട്ട് പുത്തന്‍പുരയില്‍ അജാസ് എന്നിവരെയാണ് തലക്കോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ വെച്ച് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 2.30യോടെയാണ് സംഭവം. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് ഉദ്യോഗസ്ഥര്‍ രാത്രികാല പെട്രോളിങ്ങിനിടെ വിവരം അറിഞ്ഞ് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു.
ഇവരും ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. അജാസിന്റെ ഭാര്യയുടെ പേരിലുള്ള ലോറി ഓടിച്ചത് രാജേഷായിരുന്നു. ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വാഹനവും പ്രതികളേയും കൈമാറി. നേര്യമംഹലം വനമേഖലയില്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പതിയാവായതോടെ വനംവകുപ്പ് ശക്തമായ പരിശോധനയാണ് നടത്തുന്നത്.
നഗരംപാറ ഫോറസ്റ്റ് സെക്ഷനിലെ എസ്എഫ്ഒമാരായ കെ.എന്‍. സഹദേവന്, ഒ.ഐ. സന്തോഷ്, ബിഎഫ്ഒമാരായ കെ.പി. മുജീബ്, അന്‍ജിത്ത് ശങ്കര്‍, വാച്ചര്‍മാരായ എം.കെ. അനില്‍, കെ.എ. അലിക്കുഞ്ഞ് എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: