പീരുമേട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന സേഫ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ പാത ഒരുക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിവരുന്ന സേഫ് സോണ്‍ പദ്ധതി എരുമേലി, ഇലവുങ്കല്‍, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കുട്ടിക്കാനം കേന്ദ്രീകരിച്ചാണ് ഇടുക്കി ജില്ലാ എന്‍ഫോസ്മെന്റ് പ്രവര്‍ത്തനം ഏകോപിച്ചിരിക്കുന്നത്. കുട്ടിക്കാനം സബ് കണ്‍ട്രോളിങ് ഓഫീസിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ ആര്‍ടിഒ ആര്. രമണന് നിര്‍വഹിച്ചു. ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ. ഹരികൃഷ്ണന് അധ്യക്ഷനായി.
മെയിന്‍ കണ്‍ട്രോളിങ് ഓഫീസ് നിലയ്ക്കല്‍ അടുത്ത് ഇലവുങ്കലില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ സബ്കണ്ട്രോളിങ് ഓഫീസ് ആയിട്ട് എരുമേലിയും കുട്ടിക്കാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കണ്‍ട്രോളിങ് ഓഫീസുകളില്‍ മൂന്നുവിധം പെട്രോളിന് വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും 24 മണിക്കൂറും സേവനസന്നദ്ധരാണ്. പ്രവര്‍ത്തനങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ബ്രേക്ക് ഡൗണ്‍/ആക്സിഡന്റ് അസിസ്റ്റന്‍സും മറ്റു സേവനങ്ങളും നല്‍കുന്നതാണ്.
അടിയന്തര സാഹചര്യങ്ങളില്‍ ക്രെയിന്‍ ആംബുലന്‍സ് സര്‍വ്വീസുകള്‍, പങ്ങ്ചര്‍ സര്‍വീസുകളും മൊബൈല്‍ റിപ്പയറിങ് യൂണിറ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 9446037100.
പ്രതികരിക്കാൻ ഇവിടെ എഴുതുക: