ഇടുക്കി: ദീപാവലി നാളുകളില്‍ മൂന്നാര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം. വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ശനിയാഴ്ച മാത്രം 1240 പേര് എത്തിയതായി ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നേര്യം പറമ്പില്‍ പറഞ്ഞു.
കൊറോണയ്ക്ക് ശേഷം ഇത്രത്തോളം സഞ്ചാരികള്‍ പാര്‍ക്കിലെത്തുന്നത് ആദ്യമായാണെന്നും അദ്ദേഹം. മാട്ടുപ്പെട്ടി, വാഗമണ്‍, രാമക്കല്‍മേട്, ഇടുക്കി ഡാം, തേക്കടി, കുളമാവ്, മലങ്കര ഡാം എന്നീ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്. 50 ശതമാനം വരെ മുറി ബുക്കിങ്ങിന് ഇളവ് നല്‍കിയാണ് മൂന്നാറില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കൊറോണ പ്രതിസന്ധി മറികടക്കാന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴില്‍ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നതായി അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം മാട്ടുപ്പെട്ടിയില്‍ ബോട്ടിങിന് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ശനിയാഴ്ചയായിരുന്നു.
തേക്കടിയില്‍ ബോട്ട് സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി ഉയര്‍ത്തിതായി അധികൃതര്‍. ടൈഗര്‍ റിസര്‍വിന് കീഴില്‍ നടത്തിയിരുന്ന എല്ലാ ഇക്കോ ടൂറിസം പരിപാടികളും പുനരാരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: