വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രചാരണം സിപിഎം നിയന്ത്രണത്തിലുള്ള സ്കൂള്‍ ഫേസ്ബുക്ക് പേജിലൂടെ. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഗ്രാമ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ച് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഗ്രാമ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും വെച്ചാണ് സ്കൂള്‍ ഒദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ പോസ്റ്റ് മുക്കി. സംഭവത്തില്‍ ഖേദപ്രകടനവുമായി സ്കൂള്‍ അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു വേദിയാക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്നമായ ലംഘനം നടത്തിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ എന്‍ഡിഎ, യുഡിഎഫ് മുന്നണികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. വിദ്യാലയ ഫേസ്ബുക്ക് ദുരുപയോഗം ചെയ്തതിനെതിരെ വിദ്യലത്തിലേക്കു എബിവിപി സമര പരിപാടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു.
സ്കൂളിലെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത അധ്യാപകനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സ്കൂള്‍ കവാടത്തില്‍ നടന്ന ധര്‍ണ്ണ പാര്‍ട്ടി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എം.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. പ്രിബേഷ് പൊന്നക്കാരി, ജി. ബാബു, എ.വി. ദിനേശന്, ഇ.കെ. മഹേഷ്, കെ. നിഗേഷ്, കെ.പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: