Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപിയെ തടയാന്‍ ‘കമ്പലടി മോഡലി’ന് സിപിഎം- എസ്ഡിപിഐ ധാരണ

ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരസ്പരം സഹകരിക്കുന്ന കമ്പലടി മോഡല്‍ വ്യാപകമാക്കി ജില്ലയില്‍ ബിജെപിയെ തടയാമെന്ന ധാരണയില്‍ സിപിഎം. എസ്ഡിപിഐയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ആലോചനയാണ് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ തമ്മില്‍ സജീവമാകുന്നത്

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Nov 15, 2020, 02:00 pm IST
in Kollam

കൊല്ലം: ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പരസ്പരം സഹകരിക്കുന്ന കമ്പലടി മോഡല്‍ വ്യാപകമാക്കി ജില്ലയില്‍ ബിജെപിയെ തടയാമെന്ന ധാരണയില്‍ സിപിഎം. എസ്ഡിപിഐയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ആലോചനയാണ് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍സജീവമാകുന്നത്. കഴിഞ്ഞ ദിവസം ഇരവിപുരം കേന്ദ്രമാക്കി രണ്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഭാരവാഹികളും മുതിര്‍ന്ന എസ്ഡിപിഐ നേതാക്കളും കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.

പോരുവഴി പഞ്ചായത്തിലെ കമ്പലടി വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത് വെറും 52 വോട്ടാണ്. അവിടെ ജയിച്ചതാകട്ടെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും. സിപിഎമ്മിന്റെ ഈ പരമ്പരാഗത വാര്‍ഡ് അന്ന് നടന്ന പല സഹായങ്ങള്‍ക്കു മുള്ള പ്രത്യുപകാരമായി എസ്ഡിപിഐക്ക് നല്‍കിയത് പ്രാദേശിക ധാരണയുടെ ഭാഗമായിരുന്നു.

ജില്ലയില്‍ ബിജെപി അട്ടിമറി വിജയം നടത്തുമെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് രഹസ്യയോഗം ചേര്‍ന്നത്. ജില്ലയിലെ അറുപത്തെട്ടില്‍ ഇരുപത് പഞ്ചായത്തുകള്‍ ബിജെപി ഭരിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. പതിനൊന്ന് ബ്ലോക്കില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം ബിജെപി പിടിച്ചെടുക്കും. ജില്ലാ പഞ്ചായത്തിലെ ആറ് മുതല്‍ പത്ത് വരെയുള്ള ഡിവിഷനുകളില്‍ ബിജെപി വിജയിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് പൊതുവെ പ്രത്യേകിച്ച് കൊല്ലത്ത് കോണ്‍ഗ്രസ് നിഷ്പ്രഭമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രതിപക്ഷമായി ജനമനസുകളില്‍ സ്ഥാനമുറപ്പിച്ചതായി ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന സിപിഎമ്മിന്റെ അടിയന്തിര ഭാരവാഹിയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ ബിജെപിക്ക് അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് അടുത്ത കുറെ നാളുകളായി കൊല്ലം നഗരത്തില്‍ ബിജെപിയും യുവമോര്‍ച്ചയും നടത്തിയ ശ്രദ്ധേയമായ ചില പ്രക്ഷോഭ സമരങ്ങളാണ്.

സംസ്ഥാനത്ത് നടക്കുന്ന സമീപകാല സംഭവങ്ങള്‍ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല അനുഭാവികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കിയിട്ടുണന്ന് നേതൃത്വത്തിന് ബോധ്യമുണ്ടെങ്കിലും അക്കാര്യം ചര്‍ച്ചയ്‌ക്ക് വന്നില്ല. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ സിപിഎം സസൂക്ഷ്മം വീക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് വോട്ടേഴ്സ്  ലിസ്റ്റില്‍ പേര് ചേര്‍ത്തതിന്റെ കണക്ക് വരെ പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി എടുത്തത്. അവിടെയും ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ബിജെപിയാണ് ചേര്‍ത്തത്.

അതേസമയം ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെയാണ് ഇത്തരം കൂടിയാലോചനകളെന്ന് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കുന്നു. എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനോ ഇടതുമുന്നണിക്കോ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലേണ്ട ആവശ്യമില്ലെന്നും മറിച്ച് സംസ്ഥാനസര്‍ക്കാരിന്റെ വികസനം മാത്രം പ്രചാരണമാക്കി പാര്‍ട്ടി ജില്ലയില്‍ വന്‍ വിജയം നേടുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

Tags: cpmbjpരാഷ്ട്രീയംsdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.